വിതുര കേസ്: പെണ്‍കുട്ടി കൂറുമാറിയെന്ന് കോടതി
Kerala
വിതുര കേസ്: പെണ്‍കുട്ടി കൂറുമാറിയെന്ന് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd September 2013, 8:09 pm

[]കോട്ടയം: വിതുര കേസിലെ പെണ്‍കുട്ടി കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. നാല്  കേസുകളിലാണ് പെണ്‍കുട്ടി കൂറുമാറിയതായി കേസ് നടക്കുന്ന കോട്ടയത്തെ പ്രത്യേക കോടതി പ്രഖ്യാപിച്ചത്.[]

പ്രതികളെ തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്ന് കോടതിയില്‍ ഹാജരായ പെണ്‍കുട്ട് ഇന്ന് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടി കൂറുമാറിയതായുള്ള കോടതിയുടെ പ്രഖ്യാപനം.

പീഢനം നടന്നിട്ട് പതിനഞ്ച് വ ര്‍ഷം കഴിഞ്ഞെന്നും അതിനാല്‍  തന്നെ പ്രതികളെ ഓര്‍മ്മയില്ലെന്നുമാണ്  പെണ്‍കുട്ടി മൊഴി നല്‍കിയത്. ഹാജരാകുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തിയതിനെ തുടര്‍ന്ന കഴിഞ്ഞയാഴ്ച പെണ്‍കുട്ടിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ഇന്ന് കോടതിയില്‍ ഹാജരായി മൊഴി നല്‍കിയത്. അഞ്ചു കേസുകളായിരുന്നു കോടതി പരിഗണിക്കാനിരുന്നത്. അഞ്ചാമത്തെ കേസില്‍ എല്ലാ പ്രതികളും ഹാജരാകാഞ്ഞതിനാല്‍ ഇത് ഇന്നു പരിഗണിച്ചില്ല. ഇത് ഈ മാസം 13 ലേക്ക മാറ്റി.

1995 നവംബറിലാണു കേസിനാസ്പദമായ സംഭവം. വിതുര സ്വദേശിയായ അജിത ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ കെണിയില്‍ പെടുത്തിയെന്നും ഒന്നാം പ്രതിയായ സുരേഷിന് കൈമാറിയെന്നുമാണ് കേസ്.

ഇയാള്‍ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എത്തിച്ചു പലര്‍ക്കും കെമാറി പീഡിപ്പിച്ചെന്നാണ് കേസ്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി.വി. പീറ്റര്‍ ബാബുവാണ് അന്വേഷണം പൂര്‍ത്തിയാക്കി കേസ് കോടതിയില്‍ എത്തിച്ചത്.