വിറ്റാമിന്‍ ഡി നിങ്ങളുടെ ഹൃദയത്തെ സഹായിച്ചേക്കില്ല , പക്ഷെ?:ഗവേഷകര്‍
Health Tips
വിറ്റാമിന്‍ ഡി നിങ്ങളുടെ ഹൃദയത്തെ സഹായിച്ചേക്കില്ല , പക്ഷെ?:ഗവേഷകര്‍
ന്യൂസ് ഡെസ്‌ക്
Tuesday, 25th June 2019, 2:07 pm

വിറ്റാമിന്‍ ഡിയുടെ ഗുണങ്ങള്‍ ആളുകള്‍ക്കിടയില്‍ നല്ല ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഹൃദ്രോഗം തടയാനുള്ള ശേഷി വിറ്റാമിന്‍ ഡി യ്ക്ക് ഇല്ലെന്ന് ഗവേഷകര്‍ കണ്ടെത്തി. മിഷിഗണ്‍ യൂനിവേഴ്‌സിറ്റി ഗവേഷകര്‍ 83000 പേരെ പങ്കെടുപ്പിച്ച് പരീക്ഷണങ്ങള്‍ നടത്തിയിരുന്നു.

എന്നാല്‍ ഹൃദ്രോഗങ്ങള്‍ തടയുന്നതിന് വിറ്റാമിന്‍ ഡി ഫലപ്രദമല്ലെന്നാണ് കണ്ടെത്തിയത്. എങ്കിലും ഗവേഷണ ഫലങ്ങളില്‍ അസ്ഥികളുടെ ആരോഗ്യം നിലനിര്‍ത്താനും കുട്ടികളെ ബാധിക്കുന്ന ഗ്രഹണി രോഗം,മലബന്ധം ,ചുഴലി രോഗം,ശ്വസന പ്രശ്‌നങ്ങള്‍ എന്നിവയ്ക്കും വിറ്റാമിന്‍ ഡിയുടെ അപര്യാപ്തത കാരണമാകുന്നുവെന്ന് കണ്ടെത്തി.

സജീവമായ ജീവിതശൈലി നിലനിര്‍ത്തുന്നതിനാല്‍ ഹൃദ്രോഗങ്ങള്‍ നിയന്ത്രിക്കുന്നതിലും വിറ്റാമിന്‍ ഡിക്ക് പങ്കുള്ളതായി കണക്കാക്കമെന്ന് ഒരു വിഭാഗം ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.