വിശ്വരൂപം തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കാം
India
വിശ്വരൂപം തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th January 2013, 12:28 pm

ചെന്നൈ: കമല്‍ഹാസന്റെ വിവാദ ചലചിത്രം വിശ്വരൂപം തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കാമെന്ന് മദ്രാസ് ഹൈക്കോടതി. ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിച്ച് കൊണ്ട് തമിഴ്‌നാട് സര്‍ക്കാര്‍ പുറപ്പെടുവിച്ച സ്റ്റേ മദ്രാസ് ഹൈക്കോടതി റദ്ദാക്കി.[]

ചിത്രം മുസ്‌ലീം വിരുദ്ധമാണെന്ന ചില സംഘടനകളുടെ ആരോപണത്തെ തുടര്‍ന്ന് രണ്ടാഴ്ച്ചത്തേക്ക് തമിഴ്‌നാട് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. കോടതിവിധിക്ക് എതിരെ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

അനുകൂല വിധി വന്നതിനെ തുടര്‍ന്ന് നാളെ മുതല്‍ ചിത്രം പ്രദര്‍ശിപ്പിക്കാം. ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിച്ചതിനെ ചോദ്യം ചെയ്ത് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ കമല്‍ഹാസന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി അനുകൂല വിധി പ്രഖ്യാപിച്ചിരിക്കുന്നത്.

തമിഴ്‌നാടിന് പുറമേ കര്‍ണാടകത്തിലും ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചു. ഇതോടെ സംസ്ഥാനത്തെ 40 തിയേറ്ററുകളില്‍ ചിത്രം ഇന്ന് പ്രദര്‍ശിപ്പിക്കും. അതേസമയം, എതിര്‍പ്പുകളെ അവഗണിച്ച് കേരളത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം നിറഞ്ഞ സദ്ദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.