'വിശ്വരൂപം' രണ്ടാം ഭാഗം ക്രിസ്തുമസിന്?
Daily News
'വിശ്വരൂപം' രണ്ടാം ഭാഗം ക്രിസ്തുമസിന്?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th October 2014, 4:32 pm

vishwa[] ഉലകനായകന്‍ കമല്‍ഹാസന്റെ “വിശ്വരൂപം” രണ്ടാം ഭാഗം ക്രിസ്തുമസിന് തീയറ്ററുകളിലെത്തുമെന്ന് സൂചന. ഔദ്യോഗിക അറിയിപ്പൊന്നുമുണ്ടായില്ലെങ്കിലും ജനുവരിയില്‍ ഇറങ്ങേണ്ട സിനിമ നേരത്തേ പ്രദര്‍ശനത്തിന് എത്തുമെന്നാണ് ഉറവിടങ്ങള്‍ സൂചിപ്പിക്കുന്നത്.

“ദൃശ്യ”ത്തിന്റെ തമിഴ് പതിപ്പായ “പാപനാശ”ത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനാല്‍ അടുത്ത റിലീസായി പ്രതീക്ഷിച്ചിരുന്ന “ഉത്തമ വില്ലന്റെ” റിലീസിംഗ് നീട്ടിവെച്ചിരിക്കുകയാണ്. അതിനു പകരമായി കമല്‍ഹാസന്റെ മികച്ച വിജയം നേടിയ ചിത്രം “വിശ്വരൂപ”ത്തിന്റെ രണ്ടാം ഭാഗം നേരത്തെ ഇറങ്ങിയേക്കാം.

തീവ്രവാദം പ്രമേയമാക്കി  ചിത്രീകരിച്ച “വിശ്വരൂപം” വിഷയത്തിന്റെ പ്രത്യേകതകള്‍ കൊണ്ട് ശ്രദ്ധ നേടുകയും അതുപോലെ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

സംവിധാന വൈദഗ്ധ്യം കൊണ്ടും സാങ്കേതിക മികവുകൊണ്ടും ഹോളിവുഡ് സിനിമയോട് കിടപിടിക്കുന്ന “വിശ്വരൂപം” ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. എന്തൊക്കെയായാലും “വിശ്വരൂപ”ത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുകയാണ് ഈ വാര്‍ത്ത.