വിശ്വ ഹിന്ദു മഹാസഭാ ഉത്തര്‍പ്രദേശ് അധ്യക്ഷന്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു
national news
വിശ്വ ഹിന്ദു മഹാസഭാ ഉത്തര്‍പ്രദേശ് അധ്യക്ഷന്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd February 2020, 10:15 am

ലക്‌നൗ: ഉത്തര്‍പ്രദേശ് വിശ്വ ഹിന്ദു മഹാസഭാ സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത് ബച്ചന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. രാവിലെ നടക്കാനിറങ്ങിയപ്പോഴായിരുന്നു രഞ്ജിതിന് വെടിയേറ്റത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബൈക്കിലെത്തിയ അക്രമിസംഘം ഹസ്രത്ഗഞ്ചില്‍വെച്ചാണ് രഞ്ജിതിന് നേരെ വെടിയുതിര്‍ത്തത്. രഞ്ജിതിന് തലയ്ക്ക് ഒന്നിലേറെ തവണ വെടിയേറ്റതായാണ് റിപ്പോര്‍ട്ട്.

ആക്രമണത്തില്‍ രഞ്ജിതിന്റെ സഹോദരനും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആരാണ് വെടിവെച്ചതെന്ന് അറിയില്ലെന്നും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ലക്‌നൗ സെന്‍ട്രല്‍ ഡി.സി.പി ദിനേഷ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

WATCH THIS VIDEO: