ഇത് 'വിശുദ്ധ മെജോ'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു
Entertainment news
ഇത് 'വിശുദ്ധ മെജോ'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 6th July 2022, 9:28 pm

ജയ് ഭീം, മഹേഷിന്റെ പ്രതികാരം, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ലിജോമോള്‍ ജോസ്, തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ മാത്യു തോമസ്, ഡിനോയ് പൗലോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ‘വിശുദ്ധ മെജോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.

വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന്‍ ടി ജോണാണ്. ഡിനോയ് പോലോസാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണമെഴുതുന്നത്.

എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്, സൗണ്ട് ഡിസൈനര്‍-ശങ്കരന്‍ എ എസ്, സിദ്ധാര്‍ത്ഥന്‍, ശബ്ദമിശ്രണം-വിഷ്ണു സുജാതന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-വിനീത് ഷൊര്‍ണൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാഫി ചെമ്മാട്,കല- നികേഷ് താനൂര്‍, വസ്ത്രാലങ്കാരം-റാഫി കണ്ണാടി പറമ്പ്, മേക്കപ്പ്-സിനൂപ് രാജ്, കളറിസ്റ്റ്-ഷണ്‍മുഖ പാണ്ഡ്യന്‍ എം, സ്റ്റില്‍സ്-വിനീത് വേണുഗോപാലന്‍, ഡിസൈന്‍-പ്രത്തൂല്‍ എന്‍ ടി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഫിലിപ്പ് ഫ്രാന്‍സിസ്,പി ആര്‍ ഒ-എ എസ് ദിനേശ്.

ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതി നവാഗതനായ ഷഹദ് സംവിധാനം ചെയ്ത പ്രകാശന്‍ പറക്കട്ടെയാണ് മാത്യു തോമസിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ജൂണ്‍ 17ന് റിലീസ് ചെയ്ത ചിത്രം സമ്മിശ്ര പ്രേക്ഷക പ്രതികരണം നേടിയാണ് തിയേറ്റര്‍ വിട്ടത്.

Content Highlight : Vishudha mejo first look poster released