ഫഹദ് എന്റെ ഇഷ്ടനടന്‍; ആ മലയാള സിനിമകള്‍ എനിക്ക് ഇഷ്ടപ്പെട്ടു: വിഷ്ണു വിശാല്‍
Malayalam Cinema
ഫഹദ് എന്റെ ഇഷ്ടനടന്‍; ആ മലയാള സിനിമകള്‍ എനിക്ക് ഇഷ്ടപ്പെട്ടു: വിഷ്ണു വിശാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 31st August 2025, 2:52 pm

2018ല്‍ രാക്ഷസന്‍ എന്ന ഒരൊറ്റ തമിഴ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് വിഷ്ണു വിശാല്‍. 2009ല്‍ വെന്നില കബഡി കുഴു എന്ന സ്പോര്‍ട്സ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

ഇപ്പോള്‍ മലയാള സിനിമകള്‍ കാണാറുണ്ടോ, നല്ല വേഷങ്ങള്‍ കിട്ടിയാല്‍ മലയാളത്തിലേക്ക് വരുമോ എന്നീ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് വിഷ്ണു. താന്‍ മലയാള സിനിമകളുടെ വലിയ ആരാധകനാണെന്നും ഇവിടെയിറങ്ങുന്ന മിക്കവാറും സിനിമകള്‍ കാണാറുണ്ടെന്നും നടന്‍ പറയുന്നു.

നായാട്ട്, ജോജി, മിന്നല്‍ മുരളി, ഓപ്പറേഷന്‍ ജാവ, ട്രാന്‍സ്, ആവേശം, മഞ്ഞുമ്മല്‍ ബോയ്‌സ് ഇവയൊക്കെ ഇഷ്ടപ്പെട്ടു. മലയാളത്തില്‍ ഫഹദ് ഫാസില്‍ ആണെന്റെ ഇഷ്ടനടന്‍.

അടുത്തൊന്നും ഒരു മലയാള സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. പക്ഷേ മലയാളി ഓഡിയന്‍സിന് കൂടി ഇഷ്ടപ്പെടുന്ന സിനിമകളേ ഇനി തമിഴില്‍ തെരഞ്ഞെടുക്കൂ എന്ന് തീരുമാനിച്ചിട്ടുണ്ട്,’ വിഷ്ണു വിശാല്‍ പറയുന്നു.

രാക്ഷസന്‍ സിനിമയുടെ വിജയത്തിന് ശേഷം തുടര്‍ന്ന് സിനിമകള്‍ ലഭിക്കാതെ പോയത് എന്തുകൊണ്ടായിരുന്നു എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിനോട് സംസാരിക്കുകയായിരുന്നു വിഷ്ണു.

‘നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയുന്നത് പോലെ രാക്ഷസന്‍ ഒരു മെഗാഹിറ്റായിരുന്നു. കേരളത്തിലും ആ ചിത്രം നന്നായി ഓടിയെന്നറിയാം. തെലുങ്ക് ഉള്‍പ്പെടെയുളള ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു.

അതിനുശേഷം കൈനിറയെ ഓഫറുകള്‍ വന്നിരുന്നു. പക്ഷേ ഒറ്റ സിനിമ പോലും യാഥാര്‍ഥ്യമായില്ല. ഒന്നും രണ്ടുമല്ല ഒമ്പത് പ്രോജക്ടുകളാണ് ആ സമയത്ത് കൈയില്‍ നിന്ന് നഷ്ടമായത്. ആരുടെയും കുഴപ്പം കൊണ്ടല്ല, എന്റെ മോശം സമയമായിരുന്നു കാരണമെന്ന് ഇപ്പോള്‍ തോന്നുന്നു,’ വിഷ്ണു വിശാല്‍ പറയുന്നു.

Content Highlight: Vishnu Vishal Talks About Malayalam Cinema