തമിഴ് സിനിമയിൽ റിലീസായ മറ്റൊരു മനോഹര ചിത്രമായിരുന്നു ബാലാജി തരണീധരൻ സംവിധാനം ചെയ്ത് വിജയ് സേതുപതി പ്രധാന വേഷത്തിൽ പുറത്തിറങ്ങിയ ബത്ത. ചിത്രത്തിൽ മലയാളിയായ നടൻ വിഷ്ണു ഗോവിന്ദനും പ്രധാന വേഷം ചെയ്തിരുന്നു. വിജയ് സേതുപതിയുടെയും മാസ്റ്റർ സായ് പൃഥ്വിരാജിന്റെയും പ്രകടനത്തിന് നിറഞ്ഞ സ്വീകരണം ലഭിച്ചതിനൊപ്പം തന്നെ വിഷ്ണുവിന്റെ കഥാപാത്രവും സ്വീകരിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ ബത്തയെകുറിച്ചുള്ള വിശേഷങ്ങളും സിനിമയെക്കുറിച്ചുള്ള തന്റെ ആഗ്രഹങ്ങളും തുറന്നു പറയുകയാണ് വിഷ്ണു ഗോവിന്ദൻ. ദി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്.

‘എന്റെ ഡ്രീംസിനു അതീതമായിട്ടുള്ളൊരു റിസൾട്ടാണ് ബത്തക്ക് കിട്ടിയത്. ബത്തയുടെ വിളി വന്നപ്പോൾ മുതൽ അങ്ങനെയാണ് ഞാനതിനെ കാണുന്നത്. ഞാനെന്റെ ത്രൂഔട്ട് ജേർണിയിൽ ആഗ്രഹിച്ച രണ്ട് കാര്യങ്ങളിൽ ഒന്നായിരുന്നു ഞാൻ അഡ്മൈർ ചെയ്യുന്ന ലെജന്റ്സ് എന്നെ പറ്റി നല്ലത് പറയുക എന്നുള്ളത്. പടം വർക്കായില്ലെങ്കിലും എന്റെ സാലറിയോ സിനിമയുടെ ജേർണിയോ എങ്ങനെയാണെങ്കിലും എനിക്കിഷ്ടമുള്ളവരും ഞാൻ അഡ്മൈർ ചെയ്യുന്നവരും വിഷ്ണു കൊള്ളാം വിഷ്ണുവിന്റെ വർക്ക് കൊള്ളാമെന്ന് പറയുന്നത് ഞാൻ ജെനുവിൻലി ആഗ്രഹിക്കുന്ന കാര്യങ്ങളാണ്.’ വിഷ്ണു പറഞ്ഞു.

ബത്തയിലെ രംഗം.Photo.Screen Grab/Yotube.com

രണ്ടാമത് കൾട്ട് സിനിമകളുടെ ഭാഗമാവുക എന്നുള്ളതാണെന്നും താരം വ്യക്തമാക്കി. ചെറുതാണെങ്കിലും ചെറിയ ഭാഗമായാൽ മതിയെന്നും വിഷ്ണു കൂട്ടിച്ചേർത്തു. ഇപ്പോൾ ബത്തയുടെ വിജയമടക്കം നടന്നത് അതിന്റെ ഭാഗമായിട്ടുള്ള ഫുൾഫില്ലിങ് മൊമെന്റ്‌സാണെന്നും വിഷ്ണു പറഞ്ഞു. അറ്റൻഷൻ പ്ലീസ് എന്ന സിനിമ കഴിഞ്ഞ് കൂടുതൽ സിനിമ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്നും പകരം മലയാളം സിനിമയിൽ നിന്നും ഫീൽഡ് ഔട്ടായെന്നും താരം വ്യക്തമാക്കി.

‘പിന്നെയൊരു തിരിച്ചു വരവ് പ്രതീക്ഷിച്ചിരുന്നപ്പോൾ വന്നത് ബത്തയാണ്. അതെന്തൊരു കംബാക്കാണെന്ന് ഞാൻ വിചാരിക്കാറുണ്ട്. അതെനിക്കിപ്പോഴും ഡൈജസ്റ്റ് ചെയ്യാൻ പറ്റിയിട്ടില്ല. ആ സിനിമ വരുക, നന്നായി ചെയ്യാൻ പറ്റുക, അത് കറക്ടായിട്ട് ലാൻഡ് ചെയ്യുക എന്നതൊക്കെ നമ്മൾ ആർട്ടിനോട് കാണിക്കുന്ന ജെനുവിനിറ്റിയുടെ പേയ്ബാക്കാണെന്നാണ് എനിക്ക് തോന്നാറുള്ളത്.’ വിഷ്ണു പറഞ്ഞു.

2026 ഒക്ടോബർ 1ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ബത്തക്കും സിനിമയിലെ കഥാപാത്രങ്ങൾക്കും പാട്ടുകൾക്കും മികച്ച നിരൂപക പ്രശംസയാണ് ലഭിച്ചത്. സായ് അഭ്യങ്കറാണ് സിനിമയിൽ സംഗീത സംവിധാനം ചെയ്തത്.

Content Highlight: Vishnu Govindan stated that when a comeback had been expected, it was Baththa that had arrived, adding that he often thought about what an amazing comeback that was.