ഫഹദും, ടൊവിനോയും, ദുല്‍ഖറും മികച്ച നടന്മാര്‍, പ്രണവ് അഭിനയിക്കുമെന്ന് പ്രതീക്ഷിച്ചതേയില്ല: വിശാല്‍
Film News
ഫഹദും, ടൊവിനോയും, ദുല്‍ഖറും മികച്ച നടന്മാര്‍, പ്രണവ് അഭിനയിക്കുമെന്ന് പ്രതീക്ഷിച്ചതേയില്ല: വിശാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 19th September 2023, 1:10 pm

മലയാളി താരങ്ങളെ പറ്റി സംസാരിക്കുകയാണ് നടന്‍ വിശാല്‍. ഫഹദും ടൊവിനോയും ദുല്‍ഖറും മികച്ച നടന്മാരാണെന്നും പ്രണവ് മോഹന്‍ലാല്‍ അഭിനയിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും വിശാല്‍ പറഞ്ഞു. ഫാമിലി ഫ്രണ്ടെന്ന നിലയില്‍ പ്രണവിനെ നന്നായി അറിയാമെന്നും അദ്ദേഹത്തിന്റെ സിനിമ കണ്ടപ്പോള്‍ വളരെയധികം സന്തോഷവും അഭിമാനവും തോന്നിയെന്നും മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വിശാല്‍ പറഞ്ഞു.

‘ഫഹദ് ഒരു ഫന്റാസ്റ്റിക് ആക്ടറാണ്. ടൊവിനോക്ക് അസാമാന്യ അഭിനയമാണ്. ദുല്‍ഖര്‍ ഒരു ഫിനോമിനല്‍ ആക്ടറാണ്. കാളിദാസും അഭിനയിക്കുന്നുണ്ട്. ലാല്‍ സാറിന്റെ മകന്‍ പ്രണവ് ബ്രില്യന്റായാണ് അഭിനയിച്ചത്. ഞാനത് പ്രതീക്ഷിച്ചതേയില്ല. ഫാമിലി ഫ്രണ്ടെന്ന നിലയില്‍ പ്രണവിനെ നന്നായി അറിയാം. പ്രണവിന്റെ സിനിമ കണ്ടപ്പോള്‍ വളരെയധികം സന്തോഷവും അഭിമാനവും തോന്നി,’ വിശാല്‍ പറഞ്ഞു.

തനിക്കൊപ്പം അഭിനയിച്ച മലയാളി നായികമാരെ പറ്റിയും വിശാല്‍ സംസാരിച്ചു. ‘നടിമാരുമുണ്ട്. തമിഴ് സിനിമയില്‍ നായകമാരായി മലയാളികളാണ് കൂടുതലും വരുന്നത്. എന്റെ മിക്ക സിനിമകളിലും മലയാളികളാണ് നായികമാരായത്.

മീര ജാസ്മിന്‍, മംമ്ത മോഹന്‍ദാസ്, ലക്ഷ്മി മേനോന്‍ അങ്ങനെ ഒരുപാട് പേരുണ്ട്. മലയാളം നടിമാര്‍ വളരെ ടാലന്റഡാണ്. അവര്‍ ഒരു പ്രത്യേക വിഭാഗമാണ്. എന്തുകൊണ്ടാണെന്ന് അറിയില്ല. എന്നാല്‍ അവര്‍ സ്‌ക്രീനില്‍ വന്നാല്‍ വല്ലാത്തൊരു മാജിക്കായിരിക്കും,’ വിശാല്‍ പറഞ്ഞു.

മാര്‍ക്ക് ആന്റണിയാണ് ഒടുവില്‍ പുറത്ത് വന്ന വിശാലിന്റെ സിനിമ. ടൈം ട്രാവല്‍ ഴോണറിലൊരുങ്ങിയ സിനിമ മികച്ച പ്രേക്ഷക പ്രതികരണമണ് നേടുന്നത്. അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ എസ്.ജെ. സൂര്യയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Content Highlight: Vishal talks about Malayalam actors