ഇപ്പോള്‍ ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ ചത്താ പച്ച സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് വിശാഖ് നായര്‍.
ചത്താ പച്ച/ Theatrical poster
‘അദ്വൈത് എന്റെയടുത്ത് കഥ പറയുന്നത് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ഇറങ്ങുന്നതിന് മുമ്പാണ്. ഷൂട്ടിന് പോകുന്ന സമയത്താണ് അവന്‍ കഥ പറയുന്നത്. കഥ കേട്ടപ്പോള്‍ തന്നെ വളരെ നൊസ്റ്റാള്‍ജിയ അടിക്കുന്ന ഒരു സിനിമയാണല്ലോ എന്ന് തോന്നി. അത് സിനിമയുടെ ടീമൊന്നും സെറ്റായിട്ടില്ല.
കാസ്റ്റില്‍ റോഷന്‍ മാത്യുവും അര്‍ജുന്‍ അശോകനും ഇഷാനുമൊക്കെ വന്നപ്പോള്‍ ഇത് പൊളിക്കുമെന്ന് എനിക്ക് തോന്നി. ഇത്തരമൊരു സിനിമയായത് കൊണ്ടാണ് ആ ഇംപാക്ട് വരുന്നത്. സാധാരണ ഒരു സിനിമയല്ല, ഒരു സ്‌പെഷ്യല്‍ സിനിമയില്‍ അങ്ങനെയൊരു റോള്‍ കിട്ടുമ്പോള്‍ അഭിനേതാവെന്ന രീതിയില്‍ നമുക്ക് ഒരു മൈലേജ് കിട്ടും. അതുകൊണ്ട് ഈ സിനിമ കാണാന്‍ വളരെ എക്‌സൈറ്റഡാണ്.
ലാലേട്ടന്‍ പറയുന്നത് പോലെ ഈ സിനിമ അങ്ങ് സംഭവിച്ചതാണ്. എല്ലാമൊന്നും നമ്മുടെ കയ്യിലല്ല, ഈ സിനിമ എനിക്ക് കിട്ടിയത് ഒരു തരത്തില്‍ വലിയ ഭാഗ്യമാണ്,’ വിശാഖ് നായര്‍ പറയുന്നു.
സിനിമയുടെ ക്വാളിറ്റി തന്നെയാണ് എല്ലാവരെയും ഇംപ്രസ് ചെയ്തതെന്നും സിനിമയുടെ ടെക്‌നിക്കല്‍ ക്രൂ അടക്കം എങ്ങനെയൊക്കെയോ വന്നു ചേര്‍ന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബോളിവുഡ് വമ്പന്മാരായ ശങ്കര്- എഹ്സാന്‍- ലോയ് കോമ്പോയാണ് ചത്താ പച്ചയുടെ സംഗീതം സംവിധാനം. റീല്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് കേരളത്തിലെ തിയേറ്ററുകളില്‍ വിതരണം ചെയ്യുന്നത്.
ചിത്രത്തില്‍ ലോക്കോ ലോബോ എന്ന കഥാപാത്രമായി അര്‍ജുന്‍ അശോകന്‍ എത്തുമ്പോള്‍, വെട്രി എന്ന കഥാപാത്രമായാണ് റോഷന്‍ മാത്യു എത്തുന്നത്. ചെറിയാാന്‍ എന്ന കഥാപാത്രമായാണ് വിശാഖ് നായര്‍ എത്തുന്നത്. സിനിമ ജനുവരി 22ന് തിയേറ്ററുകളിലെത്തും.
Content Highlight: Visakh Nair sharing details about the movie Chatha Pacha