'വൈറസ്' കോഴിക്കോട് ചിത്രീകരണം ആരംഭിച്ചു
Virus
'വൈറസ്' കോഴിക്കോട് ചിത്രീകരണം ആരംഭിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 7th January 2019, 10:29 am

കോഴിക്കോട്: നിപയുടെ പശ്ചാത്തലത്തില്‍ ആഷിഖ് അബു സവിധാനം ചെയ്യുന്ന “വൈറസ്” സിനിമയുടെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസിലാണ് ആദ്യ ചിത്രീകരണം.

ജില്ലാ കലക്ടര്‍ ശ്രീറാം സാംബശിവ റാവു സിനിമയുടെ ആദ്യ ക്ലാപ്പടിച്ച് ചിത്രീകരണത്തിന് തുടക്കം കുറിച്ചു. ആഷിഖ് അബു, രാജീവ് രവി, മുഹ്സിന്‍ പെരാരി, സക്കരിയ, റീമ കല്ലിങ്കല്‍, ടൊവിനോ തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

നിപ വൈറസ് ബാധിച്ചു മരിച്ച നേഴ്സ് ലിനിയുടെ വേഷമാണ് റിമയുടേത്. ടൊവിനോ ജില്ലാകലക്ടറുടെ വേഷത്തിലും സിനിമയില്‍ എത്തും. ഫഹദ് ഫാസിലും പ്രധാന വേഷത്തിലെത്തുന്നു. കോഴിക്കോട് തന്നെയാണ് സിനിമയുടെ മുഴുവന്‍ ചിത്രീകരണവും നടക്കുക.

ALSO READ: ഗോൾഡൻ ഗ്ലോബ് പ്രഭയിൽ തിളങ്ങി ഹോളിവുഡ് താരങ്ങൾ: ക്രിസ്റ്റിയന്‍ ബെയ്ൽ മികച്ച നടൻ, റോമ മികച്ച വിദേശ ചിത്രം

രാജീവ് രവിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. മുഹ്സിന്‍ പെരാരി, സുഹാസ്,ഷറഫു തുടങ്ങിയവരാണ് ചിത്രത്തിന് വേണ്ടി തിരക്കഥ തയ്യാറാക്കുന്നത്. വരത്തന്‍ സിനിമയ്ക്ക് ശേഷം സുഹാസ്,ഷറഫു എന്നിവര്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

സുശീന്‍ ശ്യം സംഗീതവും ജ്യോതിശ് ശങ്കര്‍ കലാ സംവിധാനവും നിര്‍വ്വഹിക്കും.വിഷു റീലീസായി ചിത്രം തിയേറ്ററില്‍ എത്തും.

WATCH THIS VIDEO: