എഡിറ്റര്‍
എഡിറ്റര്‍
‘ദല്‍ഹിയിലെ മഞ്ഞ് ഗുണം ചെയ്തത് ഫോഗ് പെര്‍ഫ്യൂമിനോ?’; ആരാധകരോട് വിട്ട ഭാഗം പൂരിപ്പിക്കാന്‍ പറഞ്ഞ് സെവാഗിന്റെ ട്വീറ്റ്; രസികന്‍ മറുപടികളുമായി സോഷ്യല്‍ മീഡിയ
എഡിറ്റര്‍
Friday 10th November 2017 7:54pm

ദല്‍ഹി: വീണ്ടും തന്റെ രസികന്‍ ട്വീറ്റുമായി വിരേന്ദര്‍ സെവാഗ്. ഇത്തവണ ക്രിക്കറ്റല്ലായിരുന്നു വിഷയം എന്നു മാത്രം. ദല്‍ഹിയെ മൂടിക്കൊണ്ടിരിക്കുന്ന വായു മലിനീകരണവും മഞ്ഞുമായിരുന്നു വീരുവിന്റെ ട്വീറ്റിലെ വിഷയം.

ദല്‍ഹിയില്‍ പതിവു പോലെ കനത്ത ശൈത്യവും മഞ്ഞുമാണ് അനുഭവപ്പെടുന്നത്. ഡിസംബര്‍ ആകുന്നതോടെ ശൈത്യം താങ്ങാനാവുന്നതിനും അപ്പുറത്തെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനെ കുറിച്ചാണ് തന്റെ ആരാധകരുമായി വീരു സംസാരിച്ചത്.


Also Read: ‘ജയസൂര്യ ചേട്ടനോട് എന്തോ ഒരിഷ്ടമാണ്’; മനസു തുറന്ന് പ്രണവിന്റെ ആദിയിലെ നായിക അതിഥി


കഴിഞ്ഞ കുറച്ചു ദിവസമായ ന്യൂസിലാന്റ് താരമായ റോസ് ടെയ്‌ലറുമായി നടന്നിരുന്ന ഹിന്ദി ട്വീറ്റ് പോരിന്റെ ബാക്കി പത്രമെന്ന നിലയില്‍ ഹിന്ദിയിലായിരുന്നു സെവാഗിന്റെ ട്വീറ്റ്. ദല്‍ഹിയിലെ മഞ്ഞ് ഇത്രത്തോളമുണ്ടെന്ന് പറഞ്ഞുകൊണ്ട് നിര്‍ത്തുന്നതായിരുന്നു ട്വീറ്റ്. ബാക്കി ഭാഗം പൂര്‍ത്തിയാക്കാനുള്ള അവസരം ആരാധകര്‍ക്ക് നല്‍കുന്നതായിരുന്നു ട്വീറ്റ്.

സെവാഗിനെ പോലെ തന്നെ രസികന്മാരാണ് അദ്ദേഹത്തിന്റെ ആരാധകരും. രസകരമായ രീതിയിലായിരുന്നു ആരാധകര്‍ വിട്ടുപോയ ഭാഗം പൂരിപ്പിച്ചത്. പ്രശസ്ത പെര്‍ഫ്യൂം കമ്പനിയായ ഫോഗിന് ഇനി പരസ്യം ചെയ്യേണ്ടെന്നും അത്രയ്ക്കും ഫോഗ് ദല്‍ഹിയില്‍ ഉണ്ടെന്നായിരുന്നു ഒരാളുടെ പ്രതികരണം.

ചില പ്രതികരണങ്ങള്‍ കാണാം

Advertisement