‘അജിന്‍ക്യ രഹാനെ തനിക്ക് കഴിയുന്നതെല്ലാം ചെയ്തുവെന്ന് ഞാന്‍ കരുതുന്നു, പക്ഷേ ബൗളര്‍മാരുടെ പ്രകടനവും ഫീല്‍ഡിങ്ങും പിഴച്ചതായി തോന്നി. 21 റണ്‍സില്‍ വിരാട് കോഹ്‌ലിയുടെ ക്യാച്ച് എടുത്തിരുന്നെങ്കില്‍, അദ്ദേഹം 105 റണ്‍സ് എടുക്കുമായിരുന്നില്ല. 22 റണ്‍സില്‍ ദേവദത്ത് പടിക്കലിന്റെ ക്യാച്ചുകള്‍ എടുത്തിരുന്നെങ്കില്‍, ഇരുവരും നേരത്തെ പുറത്താകുമായിരുന്നു, ഒരാള്‍ 21 റണ്‍സിലും മറ്റൊരാള്‍ 22 റണ്‍സിലും. ആ കൂട്ടുകെട്ട് നടക്കില്ലായിരുന്നു,’ സെവാഗ് ക്രിക്ബസില്‍ പറഞ്ഞു.
അതേസമയം ന്യൂ റായ്പൂരില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ആര്‍.സി.ബി ടേബിള്‍ ടോപ്പറായത്. സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി കരുത്തിലാണ് വിജയം സ്വന്തമാക്കിയത്.