ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പരാജയത്തിന് പിന്നാലെ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. മത്സരത്തില്‍ ശ്രേയസ് അയ്യരുടെ അമിത കണക്കുകൂട്ടല്‍ പിഴച്ചെന്നും സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരുണ്ടായിട്ടും മാര്‍ക്കസ് സ്റ്റോയിനിസിന് ഓവര്‍ നല്‍കിയത് തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ശ്രേയസ് അയ്യരുടെ അമിത കണക്കുകൂട്ടല്‍ അല്‍പ്പം പിഴച്ചിരുന്നു എന്ന് ഞാന്‍ കരുതുന്നു. മാര്‍ക്കസ് സ്റ്റോയിനിസിന് അവസാന ഓവര്‍ എറിയേണ്ടി വന്നു. മാര്‍ക്കോ യാന്‍സെന്‍, അര്‍ഷ്ദീപ് സിങ്, അല്ലെങ്കില്‍ ബാര്‍ട്ട്‌ലെറ്റ് പോലുള്ള പ്രധാന ബൗളര്‍ അത് എറിഞ്ഞിരുന്നെങ്കില്‍, അവസാന ഓവറില്‍ 11 റണ്‍സ് പ്രതിരോധിക്കാന്‍ സാധിക്കുമായിരുന്നു. ഒരു സ്‌പെഷ്യലിസ്റ്റ് ബൗളര്‍ അവസാന ഓവര്‍ എറിയണമായിരുന്നു,’ സെവാഗ് ക്രിക്ബസില്‍ പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് നാല് വിക്കറ്റിനാണ് പഞ്ചാബിനെ വീഴ്ത്തിയത്. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 19.5 ഓവറില്‍ ലക്ഷ്യം മറികടന്നു. സീസണില്‍ പഞ്ചാബിന്റെ രണ്ടാം തോല്‍വിയാണിത്.
ഗുജറാത്ത് നിരയില്‍ അര്‍ധ സെഞ്ച്വറി നേടിയ സായി സുദര്‍ശനാണ് മികച്ച പ്രകടനം ന
ത്തിയത്. 47 പന്തില്‍ നിന്നും അഞ്ച് ഫോറുകളും ഒരു സിക്‌സും അടക്കം 57 റണ്‍സാണ് താരം നേടിയത്. വാഷിങ്ങ്ടണ്‍ സുന്ദര്‍ 40 റണ്‍സും ജോസ് ബട്ലര്‍ 26 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായകമായി.