എഡിറ്റര്‍
എഡിറ്റര്‍
വീര്‍ഭദ്രസിങ്ങിന്റെ പരാമര്‍ശം: കോണ്‍ഗ്രസ് നേതൃത്വം മാപ്പ് ചോദിച്ചു
എഡിറ്റര്‍
Wednesday 24th October 2012 4:08pm

ന്യൂദല്‍ഹി: അഴിമതി ആരോപണത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിച്ച കോണ്‍ഗ്രസ് നേതാവ് വീര്‍ഭദ്രസിങ്ങിന്റെ നടപടിയില്‍ കോണ്‍ഗ്രസ് മാപ്പ് ചോദിച്ചു.

Ads By Google

മുന്‍ കേന്ദ്രമന്ത്രിയും ഹിമാചല്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനുമായ വീര്‍ഭദ്രസിങ്ങിന്റെ പ്രതികരണത്തില്‍ ആര്‍ക്കെങ്കിലും വിഷമമുണ്ടായെങ്കില്‍ ഖേദിക്കുന്നതായി പാര്‍ട്ടി വക്താവ് സന്ദീപ് ദീക്ഷിത് വ്യക്തമാക്കി.

മാധ്യമപ്രവര്‍ത്തകരോടുള്ള അദ്ദേഹത്തിന്റെ സമീപനം മോശമായിപ്പോയി. അങ്ങനെ ഉണ്ടാകാന്‍ പാടില്ലായിരുന്നു. അദ്ദേഹത്തിന്റെ പരമര്‍ശം തികച്ചും നിര്‍ഭാഗ്യകരമാണ്.

തിരഞ്ഞെടുപ്പു പ്രചരണം നടക്കുന്നതിനാല്‍ പലരും പലകാര്യങ്ങളില്‍പെട്ട് ഉഴലുന്ന സമയമാണ്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കാമെന്നും പാര്‍ട്ടി വക്താവ് കൂട്ടിച്ചേര്‍ത്തു.

അഴിമതി ആരോപണങ്ങളെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് തട്ടിക്കറിയ വീര്‍ഭദ്രസിങ് ഞാന്‍ നിങ്ങളുടെ ക്യാമറ തകര്‍ക്കുമെന്നും നിങ്ങള്‍ക്കു വേറെ പണിയൊന്നുമില്ലേ എന്ന് ചോദിക്കുകയുമായിരുന്നു.

Advertisement