നൂറല്ല, 105ാം സെഞ്ച്വറി ലക്ഷ്യമിട്ട് വിരാട്; ചരിത്രമെഴുതാന്‍ കിങ് കളത്തിലേക്ക്
Sports News
നൂറല്ല, 105ാം സെഞ്ച്വറി ലക്ഷ്യമിട്ട് വിരാട്; ചരിത്രമെഴുതാന്‍ കിങ് കളത്തിലേക്ക്
ആദര്‍ശ് എം.കെ.
Friday, 26th December 2025, 10:00 am

വിജയ് ഹസാരെ ട്രോഫിയില്‍ രണ്ടാം മത്സരത്തിനിറങ്ങുകയാണ് ദല്‍ഹി. ആദ്യ മത്സരത്തില്‍ ആന്ധ്രാപ്രദേശിനെതിരെ സ്വന്തമാക്കിയ കൂറ്റന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ദല്‍ഹി കളത്തിലിറങ്ങുന്നത്. ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ഗുജറാത്താണ് എതിരാളികള്‍.

വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി കരുത്തിലാണ് ദല്‍ഹി ആന്ധ്രാ പ്രദേശിനെതിരെ വിജയം സ്വന്തമാക്കിയത്. വിരാടിന്റെ കരുത്തിനെ തന്നെയാണ് ദല്‍ഹി ഈ മത്സരത്തിലും പ്രധാനമായും ആശ്രയിക്കുന്നത്.

ആന്ധ്രാ പ്രദേശിനെതിരായ മത്സരത്തില്‍ വിരാട്

പ്രൊഫഷണല്‍ കരിയറിലെ 105ാം സെഞ്ച്വറി ലക്ഷ്യമിട്ടാണ് വിരാട് ഗുജറാത്തിനെതിരെ കളത്തിലിറങ്ങുന്നത്. അന്താരാഷ്ട്ര തലത്തിലും ആഭ്യന്തര തലത്തിലും മറ്റ് ടൂര്‍ണമെന്റുകളിലുമായി ഇതിനോടകം 104 ശതകങ്ങള്‍ വിരാട് തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.

വിരാട് കോഹ്‌ലി. Photo: BCCI/x.com

വിരാട് കോഹ്‌ലിയുടെ സെഞ്ച്വറികള്‍

53 – ഇന്ത്യയ്ക്കായി അന്താരാഷ്ട്ര ഏകദിനങ്ങളില്‍

30 – ഇന്ത്യയ്ക്കായി ടെസ്റ്റ് ഫോര്‍മാറ്റില്‍

1 – ഇന്ത്യയ്ക്കായി അന്താരാഷ്ട്ര ടി-20യില്‍

8 – ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി

5 – രഞ്ജി ട്രോഫിയില്‍ ദല്‍ഹിക്കായി

5 – വിജയ് ഹസാരെ ട്രോഫിയില്‍ ദല്‍ഹിക്കായി

1 – ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന് വേണ്ടി (ടൂര്‍ മാച്ച്)

1 – മുഹമ്മദ് നിസാര്‍ ട്രോഫിയില്‍ ദല്‍ഹിക്കായി

പ്രൊഫഷണല്‍ കരിയറില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരങ്ങളില്‍ നിലവില്‍ രണ്ടാമനാണ് വിരാട്. 148 സെഞ്ച്വറി നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് പട്ടികയില്‍ ഒന്നാമന്‍. സെഞ്ച്വറിയില്‍ സെഞ്ച്വറിയടിച്ച ഇന്ത്യന്‍ താരങ്ങള്‍ ഇവര്‍ രണ്ട് പേരുമാണ്.

പ്രൊഫഷണല്‍ ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരങ്ങള്‍

(താരം – സെഞ്ച്വറി എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 148

വിരാട് കോഹ്‌ലി – 104*

രാഹുല്‍ ദ്രാവിഡ് – 89

സുനില്‍ ഗവാസ്‌കര്‍ – 86

രോഹിത് ശര്‍മ – 74

അതേസമയം, ഗുജറാത്തിനെതിരെ അര്‍ധ സെഞ്ച്വറിയുമായി വിരാട് കുതിക്കുകയാണ്. 33 പന്തില്‍ 58 റണ്‍സുമായാണ് വിരാട് നിലവില്‍ ക്രീസില്‍ തുടരുന്നത്. 26 പന്ത് നേരിട്ട് ഏഴ് റണ്‍സടിച്ച അര്‍പ്പിത് റാണയാണ് ഒപ്പം ക്രീസിലുള്ളത്. ഒരു റണ്‍സടിച്ച പ്രിയാന്‍ഷ് ആര്യയുടെ വിക്കറ്റ് നഷ്ടപ്പെട്ട ദല്‍ഹി നിലവില്‍ 11 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 68 എന്ന നിലയിലാണ്.

ദല്‍ഹി പ്ലെയിങ് ഇലവന്‍

പ്രിയാന്‍ഷ് ആര്യ, അര്‍പ്പിത് റാണ, വിരാട് കോഹ്‌ലി, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആയുഷ് ബദോണി, നിതീഷ് റാണ, സിമര്‍ജീത് സിങ്, ഹര്‍ഷ് ത്യാഗി, ഇഷാന്ത് ശര്‍മ, നവ്ദീപ് സെയ്‌നി, പ്രിന്‍സ് യാദവ്.

ഗുജറാത്ത് പ്ലെയിങ് ഇലവന്‍

ചിന്തന്‍ ഗജ (ക്യാപ്റ്റന്‍), ഉര്‍വില്‍ പട്ടേല്‍ (വിക്കറ്റ് കീപ്പര്‍), ആര്യ ദേശായി, അഭിഷേക് ആര്‍. ദേശായി, സൗരവ് ചൗഹാന്‍, ജയ്മീത് മനീഷ്ഭായ് പട്ടേല്‍, ഹേമാങ് പട്ടേല്‍, വിശാല്‍ ജെയ്‌സ്വാള്‍, രവി ബിഷ്‌ണോയ്, അര്‍സന്‍ നര്‍ഗാസ്‌വാല, അമിത് ദേശായി.

 

Content Highlight: Virat Kohli to complete 105th century in professional cricket

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.