ഒറ്റ സിക്‌സിൽ ചരിത്രം പിറക്കും; പുതു നേട്ടം കൊയ്യാന്‍ കിങ്
Cricket
ഒറ്റ സിക്‌സിൽ ചരിത്രം പിറക്കും; പുതു നേട്ടം കൊയ്യാന്‍ കിങ്
ഫസീഹ പി.സി.
Saturday, 18th April 2026, 11:09 am

2026 ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു തങ്ങളുടെ വിജയകുതിപ്പ് തുടരുകയാണ്. ഡിഫന്‍ഡിങ് ചാമ്പ്യന്മാര്‍ അഞ്ചാം വിജയം തേടിയാണ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഇറങ്ങുന്നത്. ആര്‍.സി.ബിയുടെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഈ മത്സരം അരങ്ങേറുക.

ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് ഒരു സൂപ്പര്‍ മൈല്‍സ്റ്റോണാണ്. ഐ.പി.എല്ലില്‍ 300 സിക്‌സുകള്‍ എന്ന നാഴികക്കല്ലാണ് താരത്തിന്റെ കൈയ്യത്തും ദൂരത്തുള്ളത്.

വിരാട് കോഹ്‌ലി. Photo: IndianPremierLeague/x.com

ഇതിനായി കോഹ്‌ലിക്ക് വേണ്ടത് വെറും ഒരു സിക്സാണ്. നിലവില്‍ താരത്തിന് 264 ഇന്നിങ്‌സില്‍ നിന്നും 299 സിക്‌സുകളുണ്ട്.

ഇന്ന് ഹൈദരാബാദിനെതിരെ ഒരു സിക്‌സടിച്ചാല്‍ ടൂര്‍ണമെന്റില്‍ 300 സിക്‌സടിക്കുന്ന മൂന്നാമത്തെ താരമാകാന്‍ വിരാടിന് സാധിക്കും. ക്രിസ് ഗെയ്ലും രോഹിത് ശര്‍മയുമാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍. ഗെയ്ലിന് 357 സിക്‌സുകളും രോഹിത്തിന് 310 സിക്‌സുകളുമാണുള്ളത്.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരങ്ങള്‍

(താരം – ഇന്നിങ്സ് – സിക്‌സുകള്‍ എന്നീ ക്രമത്തില്‍)

ക്രിസ് ഗെയ്ല്‍ – 141 – 357

രോഹിത് ശര്‍മ – 271 – 310

വിരാട് കോഹ്‌ലി – 264 – 299

എം.എസ്. ധോണി – 242 – 264

എ.ബി. ഡി വില്ലിയേഴ്സ് – 170 – 251

ഡേവിഡ് വാര്‍ണര്‍ – 184 – 236

സഞ്ജു സാംസണ്‍ – 177 – 227

വിരാട് കോഹ്‌ലി. Photo: IndianPremierLeague/x.com

ഈ സീസണില്‍ വിരാട് മികച്ച ഫോമിലാണ്. താരം ഈ സീസണിലെ റണ്‍ വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുണ്ട്. ഇതുവരെ അഞ്ച് മത്സരങ്ങളില്‍ കളിച്ച താരം ഇതുവരെ 228 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. രണ്ട് അര്‍ധ സെഞ്ച്വറികള്‍ അടിച്ച താരത്തിനെ ഉയര്‍ന്ന സ്‌കോര്‍ 69* റണ്‍സാണ്. 158.33 സ്‌ട്രൈക്ക് റേറ്റും 62.75 ആവറേജുമാണ് താരത്തിന് ഈ സീസണിലുള്ളത്.

Content Highlight: Virat Kohli needs one six to complete 300 sixes in IPL 2026

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി