സച്ചിന്റെ സ്‌പോട്ട് പോകും! മൂന്ന് മത്സരത്തില്‍ നിന്ന് കിങ്ങിന് വേണ്ടത് ഇത്രമാത്രം
Sports News
സച്ചിന്റെ സ്‌പോട്ട് പോകും! മൂന്ന് മത്സരത്തില്‍ നിന്ന് കിങ്ങിന് വേണ്ടത് ഇത്രമാത്രം
ശ്രീരാഗ് പാറക്കല്‍
Saturday, 10th January 2026, 12:56 pm

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ഏകദിന പരമ്പര നാളെയാണ് (ജനുവരി 11ന്) ആരംഭിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരം വഡോധര ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് നടക്കുന്നത്.

സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും കളത്തില്‍ ഇറങ്ങുന്നത് കാണാന്‍ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മത്സരത്തില്‍ സൂപ്പര്‍ താരം വികാട് കോഹ്‌ലി ഉന്നം വെക്കുന്നത് ഒരു വെടിക്കെട്ട് റെക്കൊഡ് നേട്ടത്തിലാണ്. ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വാഴുന്ന റെക്കോഡ് വെട്ടാനാണ് കിങ് കോഹ്‌ലി ഇറങ്ങുന്നത്.

ന്യൂസിലാന്‍ഡും ഇന്ത്യയും തമ്മിലുള്ള ഏകദിന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് വിരാടിനെ കാത്തിരിക്കുന്നത്. ഇതിനായി വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളില്‍ നിന്ന് വെറും 94 റണ്‍സാണ് കോഹ്‌ലി നേടേണ്ടത്.

നിലവില്‍ സച്ചിന്‍ കിവീസിനെതിരെ ഏകദിനത്തില്‍ 1750 റണ്‍സാണ് സ്വന്തമാക്കിയത്. ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ള കിങ് 1657 റണ്‍സാണ് നിലവില്‍ നേടിയത്.

ന്യൂസിലാന്‍ഡും ഇന്ത്യയും തമ്മിലുള്ള ഏകദിന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങള്‍

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 1750

വിരാട് കോഹ്‌ലി – 1657

റോസ് ടെയ്‌ലര്‍ – 1385

കെയ്ന്‍ വില്യംസണ്‍ – 1239

വിരേന്ദര്‍ സെവാഗ് – 1157

അതേസമയം, ജനുവരി 11, 14, 18 എന്നീ തീയതികളിലാണ് കിവികള്‍ക്ക് എതിരെയുള്ള മൂന്ന് മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. യഥാക്രമം വഡോദര, രാജ്കോട്ട്, ഇന്‍ഡോര്‍ എന്നിവിടങ്ങളിലാണ് ഈ മത്സരങ്ങള്‍ അരങ്ങേറുക.

നിലവില്‍ താരത്തിന് 14557 റണ്‍സാണ് 50 ഓവര്‍ ക്രിക്കറ്റിലുള്ളത്. 308 ഏകദിനത്തിലെ 296 ഇന്നിങ്സില്‍ കളിച്ചാണ് താരം ഇത്രയും റണ്‍സ് സ്‌കോര്‍ ചെയ്തത്.

Content Highlight: Virat Kohli Needs 94 Runs To Surpass Legend Sachin Tendulkar

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ