ഐ.പി.എല്‍ ചരിത്രത്തിലെ അപൂര്‍വ റെക്കോഡ് തൂക്കാന്‍ കിങ്; വേണ്ടത് ഇത്രമാത്രം...
Cricket
ഐ.പി.എല്‍ ചരിത്രത്തിലെ അപൂര്‍വ റെക്കോഡ് തൂക്കാന്‍ കിങ്; വേണ്ടത് ഇത്രമാത്രം...
ശ്രീരാഗ് പാറക്കല്‍
Friday, 22nd May 2026, 7:00 pm

ഐ.പി.എല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള വമ്പന്‍ മത്സരമാണ് നടക്കുന്നത്. എസ്.ആര്‍. എച്ചിന്റെ തട്ടകമായ ഉപ്പല്‍ സ്‌റ്റേഡിയമാണ് വേദി. മത്സരത്തില്‍ ഏവരുടെയും ശ്രദ്ധാ കേന്ദ്രം വിരാട് കോഹ്‌ലിയാണ്. ഇനി വെറും 58 റണ്‍സ് കൂടി നേടിയാല്‍ ഐ.പി.എല്ലിലെ ഒരു അപൂര്‍വ റെക്കോഡാണ് താരത്തെ കാത്തിരിക്കുന്നത്.

ഐ.പി.എല്‍ ചരിത്രത്തില്‍ തുടര്‍ച്ചയായി നാല് സീസണുകളില്‍ 600+ റണ്‍സ് നേടുന്ന ആദ്യ താരമാകാനാണ് വിരാട് കോഹ്‌ലി സാധിക്കുക. സീസണില്‍ 13 കളിയില്‍ നിന്ന് 542 റണ്‍സാണ് വിരാട് ഇതുവരെ സ്വന്തമാക്കിയത്. ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറികളും താരം നേടി. മാത്രമല്ല ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ കോഹ്‌ലി ആറാം സ്ഥാനത്തുണ്ട്.

2023ല്‍ 639 റണ്‍സും 2024ല്‍ 714 റണ്‍സും 2025ല്‍ 657 റണ്‍സുമാണ് വിരാട് നേടിയത്. നിലവില്‍ തുടര്‍ച്ചയായ മൂന്ന് സീസണില്‍ 600+ റണ്‍സ് നേടുന്ന താരങ്ങളുടെ ലിസ്റ്റില്‍ ക്രിസ് ഗെയ്ല്‍, ഡേവിഡ് വാര്‍ണര്‍, കെ.എല്‍. രാഹുല്‍ എന്നിവരാണ് കോഹ്‌ലിക്കൊപ്പമുള്ളവര്‍.

അതേസമയം ഐ.പി.എല്ലില്‍ 2026ല്‍ ക്വാളിഫൈ ചെയ്ത ടീമുകളാണ് ആര്‍.സി.ബിയും എസ്.ആര്‍.എച്ചും. തങ്ങളുടെ അവസാന ലീഗ് ഘട്ടത്തിന് മത്സരത്തിന് ഇറങ്ങുന്ന ഇരു ടീമുകളും വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിജയവും 18 പോയിന്റുമാണ് ആര്‍.സി.ബിക്ക് ഉള്ളത്.

പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള എസ്.ആര്‍.എച്ച് 13 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയം ഉള്‍പ്പെടെ 16 പോയിന്റാണ് നേടിയത്. രണ്ടാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ അവസാന ലീഗ് മത്സരത്തില്‍ വിജയിച്ചതോടെ 18 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.

Content Highlight: Virat Kohli Need 58 Runs To Achieve A Rare Record In IPL History

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ