വിരാടിനെ ഈസിസായി എടുത്തുയര്‍ത്തി അനുഷ്‌ക; വീഡിയോ പങ്കുവെച്ച് താരം
Indian Cinema
വിരാടിനെ ഈസിസായി എടുത്തുയര്‍ത്തി അനുഷ്‌ക; വീഡിയോ പങ്കുവെച്ച് താരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 7th April 2021, 1:30 pm

സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധകരുള്ള വ്യക്തിയാണ് നടിയും ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ഭാര്യയുമായ അനുഷ്‌ക ശര്‍മ. അനുഷ്‌ക സോഷ്യല്‍മീഡിയ വഴി പങ്കുവെക്കുന്ന എന്തും നിമിഷനേരം കൊണ്ട് വൈറലാകാറുമുണ്ട്.

അത്തരത്തില്‍ അനുഷ്‌ക പങ്കിട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സംഗതി മറ്റൊന്നുമല്ല വളരെ ഈസിയായി വിരാടിനെ എടുത്ത് പൊക്കുന്ന ഒരു വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

വിരാട് കോഹ്‌ലിയെപ്പോലെ തന്നെ അല്ലെങ്കില്‍ അതിലേറെ ശക്തയാണ് താനെന്ന് തെളിയിക്കുകയാണോ വീഡിയോയിലൂടെയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചോദിക്കുന്നത്.

അമ്മയായ ശേഷം താരം സ്‌ട്രോങ് ആയാല്ലോയെന്നും ഫിറ്റ്‌നെസ് നിലനിര്‍ത്തിയല്ലോയെന്നുമാണ് മറ്റുചിലരുടെ ചോദ്യം. ഷൂട്ടിങ് സെറ്റിലാണ് ഇരുവരുമെന്നാണ് വീഡിയോയില്‍ നിന്നും മനസിലാകുന്നത്.

ക്യാമറയ്ക്ക് പോസ് ചെയ്യുന്നതിനിടയില്‍, അനുഷ്‌ക പെട്ടെന്ന് വിരാടിനെ എടുത്ത് ഉയര്‍ത്തുമ്പോള്‍ വിരാടിന്റെ മുഖത്ത് അത്ഭുതവും അമ്പരപ്പും കാണാം.

ഒന്നുകൂടി എടുക്കാന്‍ വിരാട് പറയുന്നതോടെ തന്നെ സഹായിക്കരുതെന്ന് അനുഷ്‌ക വിരാടിനോട് പറയുന്നു. ഇല്ല എന്ന് വിരാട് ഉറപ്പുകൊടുത്തതോടെ ഒരു തവണ കൂടി വളരെ കൂളായി അനുഷ്‌ക വിരാടിനെ എടുത്ത് ഉയര്‍ത്തുന്നതാണ് വീഡിയോ. ഒടുവില്‍ ഒരു ചാമ്പ്യനെപ്പോലെ സന്തോഷത്തോടെ താരം ഉറക്കെ ചിരിക്കുന്നതാണ് വീഡിയോ.

വിരാടിന്റേയും അനുഷ്‌ക്കയുടേയും ആരാധകര്‍ എന്തായാലും വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു. ”ഞാന്‍ ഇത് ചെയ്‌തോ?” എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അനുഷ്‌ക ശര്‍മ്മയും വിരാട് കോഹ്ലിയ്ക്കും 2021 ജനുവരിയിലാണ് പെണ്‍കുഞ്ഞ് ജനിച്ചത്. 2017 ലായിരുന്നു ഇരുവരുടേയും വിവാഹം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Virat Kohli is stunned as Anushka Sharma lifts him off the floor twice, watch his shocked reaction