ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. ബെംഗളൂരുവിന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഷഹീദ് വീര്‍ നാരായണ്‍ സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് (റായ്പൂര്‍) മത്സരം.
നിലവില്‍ മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. പവര്‍പ്ലേ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. ഫിന്‍ അലനെ 18 റണ്‍സിന് ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കിയപ്പോള്‍ ക്യാപ്റ്റന്‍ അജിന്‍ക്യാ രഹാനെയെ 19 റണ്‍സിന് ഹേസല്‍വുഡ്ഡും കൂടാരം കയറ്റി.
അതേസമയം മത്സരത്തില്‍ ഏവരുടെയും പ്രധാന ശ്രദ്ധാകേന്ദ്രം സൂപ്പര്‍ താരം വിരാട് കോഹ്‌ലി തന്നെയാണ്. കളത്തിലിറങ്ങിയതോടെ ഒരു സൂപ്പര്‍ നേട്ടത്തില്‍ കുതിക്കാനും വിരാടിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന വമ്പന്‍ നേട്ടമാണ് വിരാട് സ്വന്തം പേരിലാക്കിയത്. ഈ നേട്ടത്തില്‍ രോഹിത് ശര്‍മയുടെ റെക്കോഡ് മറികടന്നാണ് താരം ഒന്നാം സ്ഥാനത്തെത്തിയത്.
ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരങ്ങള്‍
അതേസമയം ഇതുവരെ ഐ.പി.എല്ലില്‍ 36 മത്സരങ്ങളാണ് ഇരുവരും ഏറ്റുമുട്ടിയത്. അതില്‍ 15 മത്സരങ്ങളില്‍ മാത്രമാണ് ബെംഗളൂരുവിന് വിജയിക്കാന്‍ സാധിച്ചത്. 20 മത്സരങ്ങള്‍ കൊല്‍ക്കത്ത വിജയിച്ചപ്പോള്‍ ഒരു മത്സരം ഫലമില്ലാതെയും അവസാനിച്ചു.
പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാന്‍ ബംഗളൂരുവിന് കൊല്‍ക്കത്തയ്‌ക്കെതിരെ വിജയം അനിവാര്യമാണ്. നിലവില്‍ ഒമ്പത് പോയിന്റുമായി എട്ടാം സ്ഥാനത്ത് തുടരുന്ന കൊല്‍ക്കത്തയും വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.