ഇതിഹാസങ്ങളെ വെട്ടിക്കൂട്ടി കിങ്ങിന്റെ പടയോട്ടം; ഈ മാജിക് ഇനിയും തുടരും
Sports News
ഇതിഹാസങ്ങളെ വെട്ടിക്കൂട്ടി കിങ്ങിന്റെ പടയോട്ടം; ഈ മാജിക് ഇനിയും തുടരും
ശ്രീരാഗ് പാറക്കല്‍
Friday, 26th December 2025, 12:50 pm

 

വിജയ് ഹസാരെ ട്രോഫിയില്‍ ദല്‍ഹിക്ക് വേണ്ടി മികച്ച പ്രകടനവുമായി ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി. ഗുജറാത്തിനെതിരായ മത്സരത്തില്‍ 61 പന്തില്‍ 77 റണ്‍സ് നേടിയാണ് വിരാട് കോഹ് ലി വീണ്ടും തന്റെ ക്ലാസിക് പ്രകടനം കാഴ്ചവെച്ചത്. 13 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ക്രിക്കറ്റില്‍ കഴിഞ്ഞ ആറ് ഇന്നിങ്‌സില്‍ നിന്ന് 507 റണ്‍സാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. അതില്‍ മൂന്ന് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയുനമുള്‍പ്പെടെയായിരുന്നു വിരാടിന്റെ സ്‌കോറിങ്. വിജയ് ഹസാരെയിലെ കഴിഞ്ഞ മത്സരത്തില്‍ 131 റണ്‍സ് നേടി വരവറിയിച്ചിരുന്നു.

മികച്ച പ്രകടനവുമായി മുന്നേറുമ്പോള്‍ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും വിരാടിന് സാധിച്ചിരിക്കുകയാണ്. ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആവറേജുള്ള താരമാകാനാണ് വിരാട് കോഹ്‌ലിക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ ഓസീസ് ഇതിഹാസം മൈക്കല്‍ ബെവനെ മറികടന്നാണ് കിങ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.

 

ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആവറേജുള്ള താരം, ആവറേജ് എന്ന ക്രമത്തില്‍മികച്ച പ്രകടനവുമായി മുന്നേറുമ്പോള്‍ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും വിരാടിന് സാധിച്ചിരിക്കുകയാണ്. ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആവറേജുള്ള താരമാകാനാണ് വിരാട് കോഹ്‌ലിക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ ഓസീസ് ഇതിഹാസം മൈക്കല്‍ ബെവനെ മറികടന്നാണ് കിങ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.

ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആവറേജുള്ള താരം, ആവറേജ് എന്ന ക്രമത്തില്‍

വിരാട് കോഹ്‌ലി (ഇന്ത്യ) 57.87

മൈക്കല്‍ ബെവോണ്‍ (ഓസ്‌ട്രേലിയ) – 57.86

സാം ഹെയ്ന്‍ (ഇംഗ്ലണ്ട്) – 57.76

ഷാന്‍ മസൂദ് (പാകിസ്ഥാന്‍) – 57.13

ചെതേശ്വര്‍ പൂജാര (ഇന്ത്യ) – 57.01

ലിസ്റ്റ് എ-യില്‍ വിരാട് 331 ഇന്നിങ്‌സില്‍ നിന്നും നിലവില്‍ 16,207 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. 57.87 എന്ന ശരാശരിയില്‍ ബാറ്റ് വീശുന്ന വിരാട് 58 സെഞ്ച്വറിയും 85 അര്‍ധ സെഞ്ച്വറിയും ലിസ്റ്റ് എ ഫോര്‍മാറ്റില്‍ സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം മത്സരത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സാണ് ദല്‍ഹിക്ക് നേടാന്‍ സാധിച്ചത്. ടീമിലെ ടോപ് സ്‌കോററും വിരാടായിരുന്നു. രണ്ടാം ടോപ് സ്‌കോറര്‍ ക്യാപ്റ്റന്‍ റിഷബ് പന്താണ്. 79 പന്തില്‍ 70 റണ്‍സാണ് താരം നേടിയത്. 40 റണ്‍സ് നേടി ഹര്‍ഷ് ത്യാഗിയും മികവ് പുലര്‍ത്തി.

Content Highlight: Virat Kohli In Great Record Achievement

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ