86 ഇന്നിങ്‌സ് അധികം കളിച്ച ഇതിഹാസത്തെയും വെട്ടി; കിങ്ങിന്റെ പടയോട്ടത്തില്‍ തകര്‍ന്നത് ഇങ്ങനെയൊരു റെക്കോഡും!
Cricket
86 ഇന്നിങ്‌സ് അധികം കളിച്ച ഇതിഹാസത്തെയും വെട്ടി; കിങ്ങിന്റെ പടയോട്ടത്തില്‍ തകര്‍ന്നത് ഇങ്ങനെയൊരു റെക്കോഡും!
ശ്രീരാഗ് പാറക്കല്‍
Tuesday, 20th January 2026, 8:30 am

ചരിത്രത്തിലാദ്യമായാണ് ന്യൂസിലാന്‍ഡ് ഒരു ഏകദിന പരമ്പര ഇന്ത്യന്‍ മണ്ണില്‍ സ്വന്തമാക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ 41 റണ്‍സിന് വിജയിച്ചാണ് ബ്ലാക്ക് ക്യാപ്‌സ് വെന്നിക്കൊടി പാറിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിവീസ് ഇന്ത്യയ്ക്ക് മുന്നില്‍ 338 റണ്‍സിന്റെ വിജലക്ഷ്യം ഉയര്‍ത്തിയിരുന്നു. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 296 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

പരാജയപ്പെട്ടെങ്കിലും ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയാണ് സൂപ്പര്‍ താരം വിരാട് കോഹ്‌ലി കളം വിട്ടത്. 108 പന്തില്‍ 124 റണ്‍സാണ് താരം അടിച്ചെടുത്തത്. മൂന്ന് സിക്‌സും പത്ത് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഇതോടെ ഒരു റെക്കോഡ് ലിസ്റ്റില്‍ ഇടം നേടാനും വിരാടിന് സാധിച്ചിരിക്കുകയാണ്.

ഏകദിന ക്രിക്കറ്റില്‍ മൂന്നാം നമ്പറില്‍ ഇറങ്ങി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാനാണ് വിരാടിന് സാധിച്ചത്. ഈ നേട്ടത്തില്‍ ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ്ങിനെ മറികടന്നാണ് കിങ് പടയോട്ടം തുടരുന്നത്. ഈ റെക്കോഡ് ലിസ്റ്റില്‍ 86 ഇന്നിങ്‌സ് അധികം കളിച്ച പോണ്ടിങ്ങിനെ മറികടക്കാന്‍ കിങ്ങിന് സാധിച്ചു എന്നത് എടുത്ത് പറയേണ്ടതാണ്.

ഏകദിന ക്രിക്കറ്റില്‍ മൂന്നാം നമ്പറില്‍ ഇറങ്ങി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങള്‍, റണ്‍സ്

വിരാട് കോഹ്‌ലി (ഇന്ത്യ) – 12676 (244 ഇന്നിങ്‌സ്)

റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ, ഐ.സി.സി) – 12662 (330 ഇന്നിങ്‌സ്)

കുമാര്‍ സംഗക്കാര (ശ്രീലങ്ക, ഐ.സി.സി, ഏഷ്യ) – 9747 (238 ഇന്നിങ്‌സ്)

ജാക്വസ് കാലിസ് (സൗത്ത് ആഫ്രിക്ക, എ.എഫ്.ആര്‍, ഐ.സി.സി) – 7774 (200 ഇന്നിങ്‌സ്)

കെയ്ന്‍ വില്യംസണ്‍ (ന്യൂസിലാന്‍ഡ്) – 6504 (140 ഇന്നിങ്‌സ്)

ഇന്ത്യ പരാജയപ്പെട്ട മത്സരങ്ങളിലായാലും വിരാട് തന്റെ റെക്കോഡ് പ്രകടനവുമായി മുന്നോട്ട് നീങ്ങുകയാണ്. മാത്രമല്ല നിലവില്‍ ഐ.സി.സിയുടെ ഒന്നാം നമ്പര്‍ ഏകദിന ബാറ്ററാണ് വിരാട്. 785 പോയിന്റുമായാണ് കിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയത്. 2021ന് ശേഷം ഇതാദ്യമായാണ് താരം വീണ്ടും റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന രോഹിത് ശര്‍മയെ പിന്നിലേക്ക് തള്ളിയിട്ടാണ് വിരാട് റാങ്കിങ്ങില്‍ ഉയര്‍ന്നത്.

അതേസമയം സീരീസ് ഡിസൈഡറില്‍ ആദ്യം ബാറ്റ് ചെയ്ത കിവീസ് ഇന്ത്യയ്ക്ക് മുന്നില്‍ 338 റണ്‍സിന്റെ വിജലക്ഷ്യം ഉയര്‍ത്തിയിരുന്നു. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 296 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിവീസിനായി ഡാരില്‍ മിച്ചലും ഗ്ലെന്‍ ഫിലിപ്സും സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. മിച്ചല്‍ 131 പന്തില്‍ 137 റണ്‍സെടുത്തപ്പോള്‍ ഫിലിപ്സ് 88 പന്തില്‍ 106 റണ്‍സും അടിച്ചെടുത്തു.

Content Highlight: Virat Kohli becomes highest run-scorer at number three in ODI cricket

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ