സച്ചിന്‍ വാഴുന്ന സിംഹാസനത്തിലേക്ക് ടോപ് ഗിയറിട്ട് കിങ്ങും; ഏകദിന ചരിത്രത്തില്‍ ഇവന്‍ സംഗയ്‌ക്കൊപ്പവും
Cricket
സച്ചിന്‍ വാഴുന്ന സിംഹാസനത്തിലേക്ക് ടോപ് ഗിയറിട്ട് കിങ്ങും; ഏകദിന ചരിത്രത്തില്‍ ഇവന്‍ സംഗയ്‌ക്കൊപ്പവും
ശ്രീരാഗ് പാറക്കല്‍
Monday, 19th January 2026, 12:16 am

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടിരുന്നു. സീരീസ് ഡിസൈഡറിലും തോല്‍വി വഴങ്ങിയതോടെ ചരിത്രത്തിലാദ്യമായാണ് കിവീസ് ഇന്ത്യന്‍ മണ്ണില്‍ ഒരു ഏകദിന പരമ്പര സ്വന്തമാക്കുന്നതും.

പരാജയപ്പെട്ടെങ്കിലും മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയ വിരാട് കോഹ്‌ലി തന്റെ ഫോം മങ്ങിയിട്ടില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്.

ഏകദിനത്തിലെ 54ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയ വിരാട് കളം വിട്ടത്. കിവീസിനെതിരെ 108 പന്തില്‍ 124 റണ്‍സാണ് വിരാട് സ്വന്തമാക്കിയത്. മൂന്ന് സിക്‌സും 10 ഫോറും ഉള്‍പ്പെടെയാണ് താരം മിന്നും പ്രകടനം നടത്തിയത്. ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡ് ലിസ്റ്റിലും വിരാട് കുതിപ്പ് തുടരുകയാണ്.

ഏകദിന ക്രിക്കറ്റില്‍ ഒരു ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ തവണ ടോപ് സ്‌കോററായ മൂന്നാമത്തെ താരമാകാനാണ് വിരാടിന് സാധിച്ചത്. ഈ നേട്ടത്തില്‍ ലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയ്‌ക്കൊപ്പമെത്താനും താരത്തിന് സാധിച്ചു. ഈ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത് സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്. 129 മത്സരങ്ങളിലാണ് സച്ചിന്‍ ഇന്ത്യയ്ക്ക് വേണ്ടി ടോപ് സ്‌കോററായത്.

ഏകദിന ക്രിക്കറ്റില്‍ ഒരു ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ തവണ ടോപ് സ്‌കോററായ താരം

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (ഇന്ത്യ) – 129

സനത് ജയസൂര്യ (ശ്രീലങ്ക) – 84

വിരാട് കോഹ്‌ലി (കോഹ്‌ലി) – 82

കുമാര്‍ സംഗക്കാര (ശ്രീലങ്ക) – 82

ജാക്വസ് കാലിസ് (സൗത്ത് ആഫ്രിക്ക) – 79

ബ്രയാന്‍ ലാറ (വെസ്റ്റ് ഇന്‍ഡീസ്) -70

അതേസമയം മത്സരത്തില്‍ 41 റണ്‍സിനാണ് സന്ദര്‍ശകരുടെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിവീസ് ഇന്ത്യയ്ക്ക് മുന്നില്‍ 338 റണ്‍സിന്റെ വിജയലക്ഷ്യം ഉയര്‍ത്തിയിരുന്നു.

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 296 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിവീസിനായി ഡാരില്‍ മിച്ചലും ഗ്ലെന്‍ ഫിലിപ്‌സും സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. മിച്ചല്‍ 131 പന്തില്‍ 137 റണ്‍സെടുത്തപ്പോള്‍ ഫിലിപ്‌സ് 88 പന്തില്‍ 106 റണ്‍സും അടിച്ചെടുത്തു.

അതേസമയം ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് സൂപ്പര്‍ താരം വിരാട് കോഹ്ലിയാണ്. 108 പന്തില്‍ 124 റണ്‍സാണ് താരം അടിച്ചെടുത്തത്. മൂന്ന് സിക്സും പത്ത് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. മത്സരത്തില്‍ വിരാടിന് പുറമെ ഇന്ത്യക്കായി നിതീഷ് കുമാര്‍ റെഡ്ഡി 53 റണ്‍സും ഹര്‍ഷിത് റാണ 52 റണ്‍സും സ്വന്തമാക്കി. മറ്റാര്‍ക്കും മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല.

Content Highlight: Virat Kohl In Great Record Achievement ODI

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ