സിനിമയിലെ വയലന്‍സ് സമൂഹത്തെ ബാധിക്കുന്നുണ്ട്: ഹൈക്കോടതി
Kerala News
സിനിമയിലെ വയലന്‍സ് സമൂഹത്തെ ബാധിക്കുന്നുണ്ട്: ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th March 2025, 1:07 pm

കൊച്ചി: സിനിമയിലെ വയലന്‍സ് സമൂഹത്തെ ബാധിക്കുന്നുണ്ടെന്ന് കേരള ഹൈക്കോടതി. സിനിമയിലെ വയലന്‍സ് നിയന്ത്രിക്കാന്‍ ഇടപെടുന്നതില്‍ ഭരണകൂടത്തിന് പരിമിതിയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഹേമകമ്മറ്റി റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. സംസ്ഥാന വനിതാ കമ്മീഷന്‍ സിനിമയിലെ വയലന്‍സ് സംബന്ധിച്ച വിഷയം കോടതിയുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു.

സിനിമയിലക്കം വരുന്ന വയലന്‍സുകള്‍ ഗ്ലോറിഫൈ ചെയ്യുന്ന സാഹചര്യത്തിലേക്ക് എത്തുന്നുണ്ടെന്നും ഇതില്‍ ഇടപെടുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് പരിമിതിയുണ്ടെന്നും മാത്രമല്ല, ഇതിനെ ഫ്രീഡം ഓഫ് എക്‌സ്പ്രഷന്‍ എന്ന തലത്തിലേക്ക് വ്യാഖ്യാനം ചെയ്യുന്നുവെന്നും കോടതി വ്യക്തമാക്കി.

Content Highlight: Violence in cinema affects society: High Court