ന്യൂദല്‍ഹി: ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായി നടന്ന അതിക്രമത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ ഐക്യദാര്‍ഢ്യവുമായി ബോളിവുഡ് താരം ദീപിക പദുകോണ്‍. അധ്യാപകരും വിദ്യാര്‍ഥികളും സര്‍വകലാശാലയ്ക്ക് പുറത്ത് പ്രതിഷേധം നടത്തുന്നതിനിടയിലാണ് ദീപികയുടെ സന്ദര്‍ശനം.
ജെ.എന്‍.യു ക്യാമ്പസില്‍ നേരിട്ടെത്തിയാണ് ദീപിക പിന്തുണ പ്രഖ്യാപിച്ചത്. വൈകീട്ട് ഏഴരയോടെയാണ് ദീപിക ജെ.എന്‍.യുവില്‍ എത്തിയത്. പതിനഞ്ചുമിനിറ്റോളം വിദ്യാര്‍ഥികള്‍ക്കൊപ്പം ചെലവഴിച്ച ദീപിക വിദ്യാര്‍ഥി നേതാക്കളില്‍ ചിലരോട് സംസാരിച്ച ശേഷം മടങ്ങുകയായിരുന്നു.
ആക്രമണത്തില്‍ പരിക്കേററ സ്ററുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്, മുന്‍ വിദ്യാര്‍ഥി നേതാവായ കനയ്യ കുമാര്‍ തുടങ്ങിയവര്‍ ക്യാമ്പസില്‍ ഉണ്ടായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന അതിക്രമത്തില്‍ കഴിഞ്ഞ ദിവസം റോാഡിലിറങ്ങി ബോളിവുഡ് താരങ്ങള്‍ പ്രതിഷേധിച്ചിരുന്നു. മുംബൈയിലെ ബാദ്രയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ ബോളിവുഡ് താരങ്ങളായ തപ്സി പന്നു, റിച്ച ചദ, അലി ഫസല്‍, രാഹുല്‍ ബോസ്, ദിയ മിര്‍സ, വിശാല്‍ ഭരത്വാജ്, അനുരാഗ് കശ്യപ്, സോയ അക്തര്‍ അനുരാഗ് ബസു എന്നിവരാണ് പങ്കെടുത്തത്.
നേരത്തെ വരുണ്‍ ധവാന്‍, അര്‍ജുന്‍ കപൂര്‍ അലിയ ഭട്ട്, കൃതി സനോണ്‍, സോനം കപൂര്‍, അനില്‍ കപൂര്‍, തുടങ്ങിയ താരങ്ങള്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കു നേരെ നടന്ന അക്രമത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണമറിയിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഞായറാഴ്ചയായിരുന്നു ഫീസ് വര്‍ധനയ്ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഒരു സംഘം കാമ്പസില്‍ അക്രമം അഴിച്ചുവിട്ടത്. ഹോസ്റ്റലില്‍ ഉള്‍പ്പെടെ സംഘം അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥികളെ അക്രമിക്കുകയുണ്ടായി.
#WATCH Delhi: Deepika Padukone outside Jawaharlal Nehru University, to support students protesting against #JNUViolence. pic.twitter.com/vS5RNajf1O
— ANI (@ANI) January 7, 2020
ചുറ്റികയും മറ്റു മാരകായുധങ്ങളുമായെത്തിയ സംഘം അധ്യാപകരെയും മര്‍ദ്ദിച്ചിരുന്നു. എന്നാല്‍ സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞാണ് ദല്‍ഹി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്.
DoolNews Video
