കോഴിക്കോട് പള്ളിയില്‍ നടന്ന സിനിമാ ചിത്രീകരണത്തിന് നേരെ ആക്രമണം
Kerala News
കോഴിക്കോട് പള്ളിയില്‍ നടന്ന സിനിമാ ചിത്രീകരണത്തിന് നേരെ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st November 2022, 9:37 pm

കോഴിക്കോട് : ചേന്ദമംഗലൂരിലെ മുസ്‌ലിം പള്ളിയില്‍ നടന്ന സിനിമാ ചിത്രീകരണത്തിനെതിരെ അതിക്രമം. ഷമീര്‍ പരവന്നൂര്‍ സംവിധാനം ചെയ്യുന്ന ‘അനക്ക് എന്തിന്റെ കേട്’ എന്ന സിനിമയുടെ സെറ്റിലാണ് അതിക്രമമുണ്ടായത്.

ജമാഅത്തെ ഇസ്‌ലാമിയുടെ നിയന്ത്രത്തിലുള്ള ചേന്ദമംഗലൂരിലെ മിനി പഞ്ചാബി പള്ളിയിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. രണ്ടാളുകളാണ് സെറ്റില്‍ കയറി ആക്രമണം നടത്തിയത്.

ചിത്രീകരണം പൂരോഗമിക്കുന്നിതിടെ രണ്ട് പേര്‍ സെറ്റിലെത്തി അതിക്രമം നടത്തുകയായിരുന്നു. പിന്നാലെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു. എന്നാല്‍ പള്ളി കമ്മിറ്റിയുടെയും പൊലീസിന്റെയും സാന്നിധ്യത്തില്‍ ചിത്രീകരണം പുനാരാംഭിക്കാനായെന്ന് അധികൃതര്‍ അറിയിച്ചു.

പള്ളി അധികൃതരുടെ അനുമതി വാങ്ങിയാണ് ചിത്രീകരണം നടത്തിയത് എന്ന് സംവിധായകന്‍ ഷമീര്‍ പരവന്നൂര്‍ പറഞ്ഞു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമിക്കാനെത്തിയവരോട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

(കവര്‍ ചിത്രം പ്രതീകാത്മകം)


CONTENT HIGHLIGHT: violence against film shooting in a Muslim mosque In Chendamangalore,