എഡിറ്റര്‍
എഡിറ്റര്‍
വിനോദ് ഖന്ന അന്തരിച്ചു
എഡിറ്റര്‍
Thursday 27th April 2017 12:22pm

 

മുംബൈ: പ്രശസ്ത ബോളിവുഡ് താരം വിനോദ് ഖന്ന അന്തരിച്ചു. ക്യാന്‍സര്‍ രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു 71 കാരനായ വിനോദ് ഖന്ന. നടനും നിര്‍മ്മാതാവുമായ് ബോളിവുഡില്‍ തിളങ്ങി നിന്ന താരം ഗുര്‍ദാസ്പൂരില്‍ നിന്നുള്ള ലോകസഭാഗം കൂടിയായിരുന്നു.


Also read ലോക്പാല്‍ നിയമനം വൈകിപ്പിക്കരുത്: സുപ്രീംകോടതി


അസുഖം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന മാര്‍ച്ച് 31നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. 141 സിനിമകളില്‍ ബോളിവുഡില്‍ പ്രത്യക്ഷപ്പെട്ട താരം ഏറ്റവും ഒടുവിലായി 2015ലാണ് സിനിമയില്‍ അഭിനയിച്ചത്. ഷാരൂഖ് ഖാന്‍ ചിത്രമായ ദില്‍വാലെയിലായിരുന്നു താരം അവസാനമായ് വേഷമിട്ടത്.

ദില്‍വാലെയില്‍ രന്ദിര്‍ ബക്ഷി എന്ന വേഷത്തിലായിരുന്നു താരം എത്തിയത്. 1975ല്‍ മികച്ച സഹനടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും താരത്തെ തേടിയെത്തിയിട്ടുണ്ട്. ലോകസഭാംഗമായി തെരഞ്ഞെടുതക്കപ്പെട്ട ഖന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥിയായാണ് ഗുര്‍ദാസ്രൂരില്‍ നിന്നും വിജയിച്ചത്.

Advertisement