പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ചിത്രമാണ് ബോയിംഗ് ബോയിംഗ്. ലിസി, മാധുരി, അശ്വനി എന്നിവര്‍ നായികമാരായ ചിത്രം ഒരു കോമഡി എന്റര്‍ടെയ്നറായിരുന്നു. മുകേഷ്, ജഗതി ശ്രീകുമാര്‍, സുകുമാരി, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ അഭിനയിച്ച ചിത്രത്തിന് ഇന്നും വലിയ റിപ്പീറ്റ് വാല്യൂ ഉണ്ട്. 1965ല്‍ ഇതേപേരില്‍ ഇറങ്ങിയ ഒരു ഫ്രഞ്ച് ചിത്രത്തില്‍ നിന്നാണ് പ്രിയദര്‍ശന്‍ ബോയിംഗ് ബോയിംഗ് അണിയിച്ചൊരുക്കിയത്.
ശ്രീനിവാസനാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. ബോയിംഗ് ബോയിംഗ് എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. ബോയിംഗ് ബോയിംഗ്, പ്രിയദര്‍ശന്‍ ഒരു ഇംഗ്ലീഷ് സിനിമയില്‍ നിന്നും എടുത്തതാണെന്ന് വിനീത് ശ്രീനിവാസന്‍ പറയുന്നു. തന്റെ അച്ഛന്‍ ശ്രീനിവാസന്‍ ഇതൊരു ഇംഗ്ലീഷ് സിനിമ ആയിരുന്നു എന്നറിയാതെയാണ് ബോയിംഗ് ബോയിങ്ങിന്റെ തിരക്കഥ എഴുതിയതെന്ന് വിനീത് പറഞ്ഞു.
തനിക്ക് ഒറിജിനല്‍ ബോയിംഗ് ബോയിംഗ് കാണണമെന്ന് തോന്നിയിട്ടുണ്ടെന്നും ഏതാണ് കൂടുതല്‍ നല്ലത് എന്നറിയാന്‍ വേണ്ടിയാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭുമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനീത് ശ്രീനിവാസന്‍.
‘എനിക്ക് ഭയങ്കര ഇന്‍ട്രസ്റ്റിങ് ആയി തോന്നിയ കാര്യം ബോയിംഗ് ബോയിംഗ് എന്ന ലാലേട്ടന്റെ സിനിമ പ്രിയന്‍ അങ്കിള്‍ (പ്രിയദര്‍ശന്‍) സത്യത്തില്‍ ഒരു ഇംഗ്ലീഷ് പടത്തില്‍ നിന്ന് എടുത്തതാണ്. ആ ഇംഗ്ലീഷ് സിനിമ പ്രിയന്‍ അങ്കിള്‍ മാത്രമേ കണ്ടിട്ടുള്ളു. അച്ഛന്‍ കണ്ടിട്ടില്ല. അച്ഛനാണ് ഈ സിനിമ എഴുതിയത്. പ്രിയന്‍ അങ്കിള്‍ പറഞ്ഞിട്ടാണ് അച്ഛന്‍ ഇത് എഴുതുന്നത്.
അതിലെ ഒരു സീന്‍ എങ്ങനെയാണെന്ന് വെച്ച് കഴിഞ്ഞാല്‍, അകത്ത് ലൈറ്റ് അപ്പ് ചെയ്തു കഴിയുമ്പോള്‍ അച്ഛന്‍ പ്രിയന്‍ അങ്കിളിനെ വിളിച്ചിട്ട് ‘പ്രിയാ, ഇങ്ങനെയൊക്കെയാണ് അടുത്ത സീനില്‍ വരുന്നത്’ എന്നൊക്കെ പറയും. സത്യത്തില്‍ ശരിക്കുമുള്ള പടം അച്ഛന്‍ കണ്ടിട്ടില്ല. പ്രിയന്‍ അങ്കിള്‍ മാത്രമാണ് കണ്ടത്.
Content Highlight: Vineeth Sreenivasan talks about Boeing Boeing movie