ഗിത്താര്‍ വായിച്ച് പ്രണവ് മോഹന്‍ലാല്‍, പാട്ട് പാടി വിനീത് ശ്രീനിവാസന്‍; ദാസന്റെയും വിജയന്റെയും മക്കളുടെ ജാമിങ് എന്ന് പ്രേക്ഷകര്‍
Entertainment news
ഗിത്താര്‍ വായിച്ച് പ്രണവ് മോഹന്‍ലാല്‍, പാട്ട് പാടി വിനീത് ശ്രീനിവാസന്‍; ദാസന്റെയും വിജയന്റെയും മക്കളുടെ ജാമിങ് എന്ന് പ്രേക്ഷകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th July 2021, 12:31 pm

വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ചേര്‍ന്നുള്ള വീഡിയോയാണ് സാമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പ്രണവുമൊത്തുള്ള ജാമിങ് സെഷന്റെ വീഡിയോയാണ് വിനീത് തന്റെ ഇന്‍സ്റ്റഗ്രാമ് അക്കൗണ്ടിലൂടെ പങ്കുവെച്ചത്.

ഗിത്താര്‍ വായിക്കുന്ന പ്രണവിനെയും പാട്ടു പാടുന്ന വിനീതിനെയും വീഡിയോയില്‍ കാണാം. റോക്ക് ഓണ്‍ എന്ന സിനിമയിലെ പിച്‌ലെ സാത് ദിനോം മേം എന്ന ഗാനമാണ് വിനീത് ആലപിക്കുന്നത്.

പ്രണവിനൊപ്പം നിഖില്‍ നായരും ഗിത്താര്‍ വായിക്കുന്നുണ്ട്. ഇടക്ക് വിനീതിന്റെ ഭാര്യയായ ദിവ്യ വിനീതും പാട്ടുപാടുന്നത് വീഡിയോയില്‍ കാണാം.

നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുള്ളത്. ഇതാണ് ഞങ്ങള്‍ക്ക് വേണ്ടത് എന്നാണ് നടന്‍ നീരജ് മാധവ് കമന്റ് ചെയ്തിരിക്കുന്നത്.

 

 

View this post on Instagram

 

A post shared by Vineeth Sreenivasan (@vineeth84)

ദാസന്റെയും വിജയന്റെയും മക്കളുടെ ജാമിങ് എന്നും ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നു. പ്രണവ് മോഹന്‍ലാല്‍- വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ഹൃദയം. പ്രണവിന് പുറമെ കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും ഈ ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തുന്നു.

സിനിമയുടെഫസ്റ്റ് ലുക്ക് പോസ്റ്ററും ലൊക്കേഷനില്‍ നിന്നുള്ള പ്രണവിന്റെയും കല്യാണിയുടെയും ചിത്രങ്ങളും നേരത്തേ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ‘ഹൃദയം’. കല്യാണിയുടെ മൂന്നാമത്തെ ചിത്രവും. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ‘ഹൃദയം’. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലും പ്രണവും കല്യാണിയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. നാല്‍പതുവര്‍ഷങ്ങള്‍ക്ക് ശേഷം മെരിലാന്‍ഡ് സിനിമാസ് തിരിച്ചെത്തുന്നു എന്നതും ഹൃദയത്തിന്റെ പ്രത്യേകതയാണ്. മെരിലാന്‍ഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് സിനിമ നിര്‍മിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Vineeth Sreenivasan singing with Pranav Mohanlal

 

 

.