വിചാരിച്ചതിലും ഇരട്ടി ബഡ്ജറ്റായി; ഇത് എന്റെ തന്നെ സിനിമയാണോ എന്ന് പലപ്പോഴും തോന്നി: വിനീത് ശ്രീനിവാസന്‍
Malayalam Cinema
വിചാരിച്ചതിലും ഇരട്ടി ബഡ്ജറ്റായി; ഇത് എന്റെ തന്നെ സിനിമയാണോ എന്ന് പലപ്പോഴും തോന്നി: വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 22nd September 2025, 5:23 pm

ത്രില്ലര്‍ സിനിമകള്‍ ഇഷ്ടമുള്ളവര്‍ക്ക് ഇഷ്ടപ്പെടുന്ന കുറേ എലമെന്റുകള്‍ കരം സിനിമയിലുണ്ടാകുമെന്ന് വിനീത് ശ്രീനിവാസന്‍. താന്‍ ഇതുവരെ പരീക്ഷിക്കാത്ത ഒരു ചിത്രമാണ് കരമെന്നും സിനിമ ചെയ്യുമ്പോള്‍ ആദ്യമായി ഒരു സിനിമ ചെയ്ത ഫീലാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനീത് ശ്രീനിവാസന്‍.

തിര എന്ന സിനിമ ത്രില്ലറാണെങ്കിലും ചില സമാനതകള്‍ കരം സിനിമയും തിരയും തമ്മില്‍ ഉണ്ട്. വളരെ പെരിഫറലായിട്ടുള്ള സിമിലാരിറ്റീസാണ് ഇരു ചിത്രങ്ങള്‍ തമ്മിലുള്ളത്. അത് ഒഴിച്ച് കഴിഞ്ഞാല്‍ ഇതൊരു പുതിയ സിനിമയാണ്. മുഴുവനായും പുതിയൊരു സിനിമയാണ്. ചില ദിവസം ഷൂട്ട് ചെയ്യുമ്പോള്‍ ഞാന്‍ വിചാരിച്ചിട്ടുണ്ട് ഇത് എന്റെ തന്നെ സിനിമയാണോ എന്ന്.

ഞങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിച്ച ബഡ്ജറ്റിന്റെ രണ്ടിരട്ടി തുക ഈ സിനിമയ്ക്ക് ചെലവായി. ഞങ്ങള്‍ രണ്ട് പേരും (നിര്‍മാതാവ്) ഭൂഖണ്ഡം ക്രോസ് ചെയ് ഷൂട്ട് ഇതുവരെ ചെയ്തിട്ടില്ല. ജേക്കബിന്റെ സ്വര്‍ഗരാജ്യം ദുബായിലാണ് ഞാന്‍ ചെയ്തത്. ദുബായില്‍ ഷാര്‍ജയിലൊക്കെ പോയി കഴിഞ്ഞാല്‍ അത് പിന്നെ കേരളമാണ് അവിടെ നമ്മളുമായിട്ട് സഹകരിക്കുന്ന ഇഷ്ടം പോലെ മലയാളികള്‍ ഉണ്ട്,’ വിനീത് ശ്രീനിവാസന്‍ പറയുന്നു.

നോബിള്‍ ബാബു തോമസിന്റെ രചനയില്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത കരം സെപ്റ്റംബര്‍ 25ന് തിയേറ്ററുകളില്‍ എത്തും. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സെക്കന്‍ഡ് ട്രെയ്‌ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.

നോബിള്‍ ബാബു തോമസ്, ഇവാന്‍ വുകൊമാനോവിച്ച്, രേഷ്മ സെബാസ്റ്റ്യന്‍, മനോജ് കെ.ജയന്‍, കലാഭവന്‍ ഷാജോണ്‍, ബാബുരാജ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ഷാന്‍ റഹ്‌മാനാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്.

Content highlight:  Vineeth Sreenivasan says the budget for the film Karam is double what he expected