മലയാളികള്‍ സുപരിചിതനായ നടനാണ് വിനീത് കുമാര്‍. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന അദ്ദേഹം പിന്നീട് നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്നു. വടക്കന്‍വീരഗാഥ, ദേവദൂതന്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഡിയര്‍ ഫ്രണ്ട്, അയാള്‍ ഞാനല്ല എന്നീ ചിത്രങ്ങളിലൂടെ സംവിധാനത്തിലും വിനീത് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ 36 വര്‍ഷം പിന്നിട്ട ഈ വേളയില്‍ കടന്നുവന്ന വഴികളിലേക്ക് മനസുകൊണ്ട് മടക്കയാത്ര നടത്തുകയാണ് ഇപ്പോള്‍ അദ്ദേഹം.
‘ബാലനടനായി സിനിമയില്‍ വന്നതിനാല്‍ ആ മേഖലയുടെ വലിപ്പം തിരിച്ചറിയാത്ത കുറേ കാലമു ണ്ടായിരുന്നു. അക്കാലത്ത് എല്ലാ ഗണത്തിലും സിനിമകള്‍ തീര്‍ത്ത സംവിധായകര്‍ക്കൊപ്പവും വര്‍ക്ക് ചെ യ്യാന്‍ കഴിഞ്ഞു. അന്ന് അഭിനയിച്ച വിജയചിത്രങ്ങളുടെ മെമന്റോസ് ഷോകേസില്‍ ഇന്ന് കാണുമ്പോള്‍ ഏറെ അഭിമാനവും സന്തോഷവും തോന്നാറുണ്ട്. സിനിമയിലെ യൗവനകാലത്ത് അഭിനയത്തെക്കാള്‍ സംവിധാന ത്തോടായിരുന്നു ഇഷ്ടം. അതിനാല്‍ അന്ന് അഭിനയത്തില്‍ അധികം ഫോക്കസ് ചെയ്തിരുന്നില്ല,’ വിനീത് പറയുന്നു.
സംവിധാനത്തിന്റെ മുന്നോടിയായി രണ്ട് ഡസന്‍ പരസ്യചിത്രങ്ങള്‍ ചെയ്തിരുന്നുവെന്നും രസകരമായിരുന്നു ഈ യാത്രയെന്നും അദ്ദേഹം പറയുന്നു. എല്ലാ തരത്തിലും തന്റെ സന്തോഷങ്ങള്‍ക്കൊപ്പമായിരുന്നു ഈ യാത്രയെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
സിനിമയില്‍ പിന്നീട് വന്നവര്‍ മുന്നിലേക്ക് കുതിക്കുന്നത് കാണുമ്പോള്‍ എപ്പോഴെങ്കിലും സങ്കടം തോന്നിയിരുന്നോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു.
‘ഇനിയും എനിക്കേറെ മുന്നോട്ടു പോകാനുണ്ട്, അതിനാല്‍ ഫോക്കസ് എന്നും മുന്നോട്ടുതന്നെയായിരുന്നു. എന്നെക്കാള്‍ മുന്നേ ആരും കടന്നു പോകുന്നത് ഞാന്‍ കണ്ടിട്ടില്ല. ബാല നടനായി വന്ന് ഇത്രയുംകാലം നില നിന്നുവെന്നതാണ് എന്റെ വിജയം. സ്വപ്നങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്നതിനാല്‍ സന്തോഷം മാത്രം,’ വിനീത് കുമാര്‍ പറഞ്ഞു.
Content Highlight: Vineeth Kumar says that My success is that I came as a child actor and survived for this long