ഉറക്കം പോലും ഇല്ലാതെ പൂര്‍ത്തിയാക്കിയ പാട്ട്, ഇന്നും ആളുകള്‍ നെഞ്ചിലേറ്റുന്നു: വിനീത്
Indian Cinema
ഉറക്കം പോലും ഇല്ലാതെ പൂര്‍ത്തിയാക്കിയ പാട്ട്, ഇന്നും ആളുകള്‍ നെഞ്ചിലേറ്റുന്നു: വിനീത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 8th December 2025, 7:11 pm

മലയാള സിനിമയില്‍ തന്റേതായ കഴിവിനാല്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്ന നടനാണ് വിനീത്. 1986 ല്‍ പുറത്തിറങ്ങിയ നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് വിനീത് ശ്രദ്ധിക്കപ്പെട്ടത്. അഭിനയത്തോടൊപ്പം നൃത്തകലയിലും വിനീത് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തിയേറ്ററില്‍ വന്‍ വിജയം കൈവരിച്ച എക്കോയില്‍ വിനീതിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു.

Actor vineeth talks about movie songs and importants

കാതല്‍ ദേശം സിനിമയിലെ ‘മുസ്തഫാ മുസ്തഫാ’ എന്ന ഗാന രംഗത്തില്‍ അഭിനയിക്കുന്നതിന്റെ തലേ ദിവസം ‘ശക്തി’ എന്ന സിനിമയുടെ ഷൂട്ടിങ്ങില്‍ ആയിരുന്നെന്ന് വിനീത് പറഞ്ഞു. വളരെ കഷ്ടപ്പെട്ടാണ് താന്‍ പിറ്റേ ദിവസം അഭിനയിക്കാന്‍ ചെന്നൈയില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ശിവമണിയുടെ കൂടെ ഉണ്ടായിരുന്ന രംഗമെല്ലാം അഭിനയിക്കുമ്പോളും ഡാന്‍സ് ചെയ്യുമ്പോളും താന്‍ വളരെ ക്ഷീണിതനായിരുന്നെനും വിനീത് പറഞ്ഞു. എന്നാല്‍ അതെല്ലാം മറന്ന് ആ രംഗം ഭംഗിയാക്കാന്‍ കഴിഞ്ഞെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.

‘മുസ്തഫാ മുസ്തഫാ എന്ന സോങ് അഭിനയിക്കുന്നതിന്റെ തലേ ദിവസം എനിക്ക് ശക്തി എന്ന സിനിമയുടെ ഷൂട്ടിങ് ഉണ്ടായിരുന്നു. ‘മുസ്തഫ’ സോങ് ഷൂട്ട് ചെയ്യുന്നതിന്റെ രാവിലെയാണ് ഞാന്‍ ചെന്നൈയില്‍ എത്തുന്നത്. ഉറങ്ങാന്‍ കഴിയാത്ത അവസ്ഥായായിരുന്നിട്ടും ആ പാട്ട് മനോഹരമായി അഭിനയിക്കാന്‍ എനിക്ക് കഴിഞ്ഞു. ശിവമണി സാറിന്റെ രംഗമെല്ലാം അഭിനയിക്കുമ്പോള്‍ ഞാന്‍ വളരെ ക്ഷീണിതനായിരുന്നു. എന്നാല്‍ അതെല്ലാം മറന്ന് എനിക്ക് നൃത്തം ചെയ്യാന്‍ സാധിച്ചു,’ വിനീത് പറഞ്ഞു.

മുസ്തഫാ മുസ്തഫാ എന്ന ഗാനം എല്ലാവരും നെഞ്ചിലേറ്റിയ ഗാനമാണ്. ഫ്രണ്ട്ഷിപ്പ് സോങ് എന്നാണ് ഈ ഗാനം അറിയപ്പെടുന്നതെന്നും വിനീത് പറഞ്ഞു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ട്ടപെടുന്ന ഒരു പാട്ടാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്തിറങ്ങിയ എക്കോയിലുടെ മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കയുകയാണ് വിനീത്. ബഹുല്‍ രമേശിന്റെ തിരക്കഥയില്‍ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത സിനിമ മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ടിരിക്കുകയാണ്. പടക്കളത്തിന് ശേഷം സന്ദീപ് പ്രദീപ് നായക വേഷത്തിലെത്തിയ ചിത്രത്തില്‍ വിനീത്, ബിയാന മോമിന്‍, നരേന്‍, സൗരഭ് സച്ച്‌ദേവ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.

Content Highlight: Vineeth about the shooting experience of Mustafa Mustafa song