മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് കളങ്കാവല്‍. മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമ ഡിസംബര്‍ അഞ്ചിനാണ് തിയേറ്ററുകളിലെത്തുന്നത്. ഇപ്പോള്‍ ക്ലബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തില്‍ കളങ്കാവല്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് വിനായകന്‍.
‘സിനിമയില്‍, ഞാന്‍ കുറെ പേരുകള്‍ പറയേണ്ടി വന്നിരുന്നു. അത്രയും പേരുകള്‍ ഞാന്‍ ഓര്‍ത്ത് വെക്കേണ്ടി വന്നുവെന്ന ഒറ്റ പ്രശ്‌നം മാത്രമേ ഉണ്ടായിരുന്നുള്ളു. പേരുകള്‍ പറയുമ്പോള്‍ കുറച്ച് ടേക്ക് പോയി. പക്ഷേ മമ്മൂക്ക കുറച്ച് ടെക്‌നിക് ഒക്കെ പറഞ്ഞു തന്നു, അത് വെച്ചിട്ട് ചെയ്തിട്ടുണ്ട്.
kalamkaval theatrical poster
കുറേ നമ്പറുകളും സ്ഥലത്തിന്റെ പേരുമൊക്കെ ഉണ്ടായിരുന്നു. കാരണം അങ്ങനത്തെ സ്‌ക്രിപ്റ്റാണ്. അതുകൊണ്ട് കുറേ കാര്യങ്ങള്‍ മനപാഠമാക്കേണ്ടി വന്നു. തെറ്റിച്ച് ചെയ്യാനും കഴിയില്ല. തിരക്കഥയുടെ പ്രധാന ഭാഗം അതായതുകൊണ്ട് വേറെ വാക്കുകളൊന്നും ഉപയോഗിക്കാന്‍ കഴിയില്ല. പേര് ഓര്‍ത്ത് വെക്കാനാണ് കൂടുതല്‍ ബുദ്ധിമുട്ടിയത്,’ വിനായകന്‍ പറയുന്നു
സ്‌ക്രിപ്റ്റില്‍ തന്നെ നിന്നുകൊണ്ട് താന്‍ ഒരു സിനിമ ഇതുവരെ ചെയ്തിട്ടില്ലെന്നും കുറ്റാന്വേഷണം ആയതുകൊണ്ട് ഒന്നും മാറാന്‍ കഴയില്ലെന്നും വിനായകന്‍ പറഞ്ഞു. മമ്മൂട്ടിയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ വളരെ എളുപ്പമായിരുന്നുവെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.
നവാഗതനായ ജിതിന്‍ കെ. ജോസിന്റെ സംവിധാനത്തില്‍ പുറത്തെത്തുന്ന സിനിമ മമ്മൂട്ടി കമ്പനിയാണ് നിര്‍മിക്കുന്നത്. സിനിമയില്‍ രജിഷ വിജയന്‍, ജിബിന്‍ ഗോപിനാഥ്, ബിജു പപ്പന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.
Content Highlight: Vinayakan talks about Kalamkaval and Mammootty