അവരുടെ കിരീടവും വിധേയനുമാണ് എല്ലാവരും ഓര്‍ക്കുക; രാജമാണിക്യവും ചന്ദ്രലേഖയും മറക്കും: വിനായക് ശശികുമാര്‍
Malayalam Cinema
അവരുടെ കിരീടവും വിധേയനുമാണ് എല്ലാവരും ഓര്‍ക്കുക; രാജമാണിക്യവും ചന്ദ്രലേഖയും മറക്കും: വിനായക് ശശികുമാര്‍
ഐറിന്‍ മരിയ ആന്റണി
Tuesday, 31st March 2026, 8:34 am

മലയാളികള്‍ക്ക് പരിചിതനായ ഗാനരചയിതാവാണ് വിനായക് ശശികുമാര്‍. കുട്ടിയും കോലും എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങി അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്‍ഡസ്ട്രിയില്‍ തന്റേതായ ഇടം നേടി. ഗപ്പി, അമ്പിളി, ആവേശം, രോമാഞ്ചം തുടങ്ങി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം മെലഡി ഗാനങ്ങളും ഫാസ്റ്റ് സോങ്ങുകളും ഒരുപോലെ കയ്യടക്കത്തോടെ എഴുതാറുണ്ട്.

അടുത്തിടെ വന്ന ലോകഃ, സര്‍വ്വം മായ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെല്ലാം വിനായക് ശശികുമാറിന്റെ സാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍ ഇല്ലുമിനാറ്റി പോലുള്ള ഗാനങ്ങള്‍ക്ക് വരിയെഴുതുന്നതിനാല്‍ ന്യൂജെന്‍ പാട്ടെഴുത്തുകാരന്‍ എന്നും അദ്ദേഹത്തെ വിളിക്കാറുണ്ട്.

ഇപ്പോള്‍ മാതൃഭൂമി ദിനപത്രവുമായുള്ള അഭിമുഖത്തില്‍ നമുക്ക് എല്ലാതരം പാട്ടുകളും വേണമെന്ന് വിനായക് ശശികുമാര്‍ പറയുന്നു.

‘അടിപൊളിപ്പാട്ടുകളും തമാശപ്പാട്ടുകളും കണ്ണുനിറയ്ക്കുന്ന ഗാനങ്ങളുമെല്ലാം സ്വീകരിക്കപ്പെടും. സുഹൃത്തുക്കള്‍ ചേര്‍ന്ന് യാത്രപോകുമ്പോള്‍ അവിടേക്ക് ഒഴുകിയെത്തേണ്ടത് അടിപൊളിപ്പാട്ടുതന്നെയല്ലേ. ലാലേട്ടന്റെയും മമ്മൂക്കയുടെയും അഭിനയത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ പലരും സംസാരിച്ച് തുടങ്ങുന്നത് ഭരതവും കിരീടവും വാനപ്രസ്ഥവും വിധേയനും പൊന്തന്‍ മാടയുമെല്ലാം മുന്‍നിര്‍ത്തിയാകും. എന്നാല്‍ ഇവര്‍ ചെയ്ത രാജമാണിക്യവും ചന്ദ്രലേഖയും മറക്കരുത്.

അത്തരം വേഷങ്ങള്‍ നമ്മിലുണ്ടാക്കിയ ആഘോഷം ചെറുതല്ല. അറിഞ്ഞാ അറിയാതെയോ മെലഡികള്‍ക്ക് വലിയൊരു ശ്രേഷ്ഠത ചിലര്‍ കല്പിച്ചുനല്‍കുന്നുണ്ട്. അത്തരമൊരു പൊതുബോധം നിലനില്‍ക്കുന്നുണ്ട്. കണ്ണുനിറയ്ക്കുന്ന പാട്ടുകളും വരികളും എഴുതാന്‍ താരതമ്യേന എളുപ്പമാണ് എന്നാല്‍, ആളുകളെ നൃത്തം ചെയ്യിക്കുന്ന, ചിരിപ്പിക്കാന്‍ പാകത്തിലുള്ള ആഘോഷപ്പാട്ടുകള്‍ ഉണ്ടാക്കാന്‍ അതിന്റെതായ പ്രയാസമുണ്ട്,’ വിനായക് ശശികുമാറിന്റെ വാക്കുകള്‍

നിങ്ങള്‍ ജാഡയും ഇല്ലുമിനാറ്റിയും മാത്രമല്ലല്ലോ പടച്ചുവിട്ടത്, ആരാധികയും പവിഴമഴയും എഴുതിയിട്ടുണ്ടല്ലോ..  ‘ എന്ന് ചിലര്‍ പറയാറുണ്ടെന്നും അതൊരു കോപ്ലിമെന്റായി താന്‍ സ്വീകരിക്കുന്നില്ലെന്നും വിനാക് പറയുന്നു.

ജോലി രാജിവെച്ച് സിനിമയിലേക്കിറങ്ങുമ്പോള്‍ മുന്നില്‍ തികഞ്ഞ ശൂന്യതയായിരുന്നുവെന്നും കോളേജ് കാലത്താണ് സിനിമയ്ക്ക് പാട്ടെഴുതി തുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോലിയില്‍ പ്രവേശിച്ചപ്പോഴും സിനിമയായിരുന്നു മനസുനിറയെയെന്നും ആഗ്രഹത്തിനൊപ്പം സഞ്ചരിക്കാന്‍ ഉള്ളില്‍ നിന്നാരോ പറഞ്ഞുകൊണ്ടിരുന്നുവെന്നും വിനായക് പറയുന്ന

Content Highlight: Vinayak Sasikumar says he wants all kinds of songs 

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.