കേരള സ്‌റ്റോറി കണ്ടപ്പോള്‍ തോല്‍വിയായി തോന്നി; കഴിഞ്ഞ വര്‍ഷം എത്രയോ മികച്ച സിനിമകള്‍ ഇറങ്ങി: വിനയ് ഫോര്‍ട്ട്
Malayalam Cinema
കേരള സ്‌റ്റോറി കണ്ടപ്പോള്‍ തോല്‍വിയായി തോന്നി; കഴിഞ്ഞ വര്‍ഷം എത്രയോ മികച്ച സിനിമകള്‍ ഇറങ്ങി: വിനയ് ഫോര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 21st August 2025, 8:57 am

കേരള സ്‌റ്റോറിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടിയതിനെ കുറിച്ചും അതിന് പിന്നാലെയുണ്ടായ വിമര്‍ശനങ്ങളെ കുറിച്ചും സംസാരിക്കുകയാണ് നടന്‍ വിനയ് ഫോര്‍ട്ട്.

‘ആ സിനിമ ഞാന്‍ കണ്ടിട്ടില്ല. പക്ഷേ അതിന്റെ കുറേ ക്ലിപ്പ്‌സ് കണ്ടിട്ട് വന്‍ തോല്‍വിയാണെന്നാണ് തോന്നിയത്. കഴിഞ്ഞ വര്‍ഷം നാഷണല്‍ അവാര്‍ഡ് കിട്ടിയത് നമ്മുടെ സിനിമയ്ക്കാണ്. ഇത്രയധികം സിനിമാ സംസ്‌കാരമുള്ള ഇത്രയധികം നല്ല സിനിമകള്‍ ഇറങ്ങുന്ന ഒരു സ്‌പേസില്‍ അത്തരം ഒരു സിനിമയ്ക്കാണ് അവാര്‍ഡ് കിട്ടിയത്. കാണാതെ സിനിമയെ ജഡ്ജ് ചെയ്യരുത് എന്നാല്‍ പോലും അതിന്റെ ഒരോ സീനും മറ്റും കണ്ടിട്ട് എനിക്ക് ഒരു ഇടത്തും റിലേറ്റ് ചെയ്യാന്‍ പറ്റിയില്ല.

മിക്കപ്പോഴും ഒരു സിനിമയുടെ മൂന്ന് നാല് സീനുകള്‍ കണ്ട് കഴിഞ്ഞാല്‍ കുറേയൊക്കെ അത് പ്രഡിക്റ്റ് ചെയ്യാന്‍ കഴിയും. ഭയങ്കര അമച്ച്വറായി ചെയ്ത ഒരു സിനിമയ്ക്കാണ് നാഷണല്‍ അവാര്‍ഡ് കൊടുത്തത് എന്നാണ് എനിക്ക് ഫീല്‍ ചെയ്തത്.

സിനിമാറ്റോഗ്രാഫിക്കും  അതിന് അവാര്‍ഡ് കൊടുത്തിട്ടുണ്ട്. അതിന്റെ വിഷ്വലും ഒട്ടും അപ്പീലിങ്   ആയി തോന്നിയില്ല. ഫിലിം സ്‌കൂളിലൊക്ക പോയതുകൊണ്ട് അത് കണ്ടാല്‍ മനസിലാകും. കഴിഞ്ഞ വര്‍ഷമൊക്കെ എത്രയോ ഗംഭീര സിനിമകള്‍ ഇറങ്ങിയിട്ടുണ്ട് ഇവിടെ.Pinarayi Vijayan opposes awarding the 71st National Award to the propaganda film 'Kerala Story' against Kerala

അവാര്‍ഡിന്റെ വേറെ അജണ്ട എന്താണെന്നൊന്നും എനിക്കറിയില്ല. ഒരു പത്ത് പേരാണ് സിനിമ കണ്ട് ഇത് തെരഞ്ഞെടുക്കുന്നത്. അവരുടെ ജഡ്ജ്‌മെന്റ് ഉണ്ട്. അവര്‍ക്ക് സിനിമ കണ്ടിട്ട് തോന്നിയ കാര്യം തെറ്റാണന്നെ് പറയാനുള്ള അവകാശം നമുക്കും ഇല്ല,’ വിനയ് ഫോര്‍ട്ട് പറയുന്നു.

ആട്ടം എന്ന സിനിമക്ക് സംസ്ഥാന അവാര്‍ഡ് ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും പക്ഷേ അത് നാഷണല്‍ അവാര്‍ഡില്‍ പോയപ്പോള്‍ മികച്ച സിനിമ, മികച്ച തിരക്കഥ, എഡിറ്റര്‍ ഇങ്ങനെ മൂന്ന് അവാര്‍ഡ് നേടിയെന്നും നടന്‍ പറുന്നു. മൂന്ന് ദേശീയ അവാര്‍ഡ് കിട്ടിയ സിനിമക്ക് സംസ്ഥാന അവാര്‍ഡ് ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content highlight:  Vinay Forrt talks about winning the National Award for Kerala Story and the criticism that followed