2009ല്‍ പുറത്തുവന്ന ഋതു എന്ന സിനിമയിലൂടെയാണ് തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് വിനയ് ഫോര്‍ട്ട്. ഇതിനോടകം മികച്ച സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരേ സമയം നര്‍മം നിറഞ്ഞ കഥാപാത്രങ്ങള്‍ ആണെങ്കിലും വളരെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണെങ്കിലും വിനയ് ഫോര്‍ട്ടിന്റെ കൈകളില്‍ ഭദ്രമാണ്.
വിനയ് ഫോര്‍ട്ട് പ്രധാന വേഷത്തില്‍ എത്തി ഈയിടെ പുറത്തിറങ്ങിയ സിനിമയാണ് സംശയം. ചിത്രത്തില്‍ വിനയ് ഫോര്‍ട്ടിന് പുറമെ ലിജോമോള്‍, ഷറഫുദ്ദീന്‍ തുടങ്ങിയവരും പ്രധാനവേഷത്തില്‍ എത്തിയിരുന്നു. സിനിമ കഴിഞ്ഞ ദിവസങ്ങളില്‍ ഒ.ടി.ടിയില്‍ എത്തിയിരുന്നു. ഇപ്പോള്‍ സംശയത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ചും സംശയം സിനിമയുടെ സംവിധായകന്‍ രാജേഷ് രവിയെ കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം.
തമാശ എന്ന സിനിമയില്‍ വിനയ് ഫോര്‍ട്ടും സംശയത്തിന്റെ സംവിധായകന്‍ രാജേഷ് രവിയും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം ആ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ഇരുവര്‍ക്കുമിടയില്‍ ആ സമയം മുതലുള്ള സൗഹൃദമുണ്ട്.
‘സംശയത്തിലെ മനോജന്‍ എന്ന കഥാപാത്രത്തിന്റെ പല്ല് കുറച്ച് വ്യത്യസ്തമാണ്. പല്ല് ഞാന്‍ ഷൂട്ട് തുടങ്ങുന്നതിന് ഒരാഴ്ച മുന്‍പ് വാങ്ങിവെച്ചിരുന്നു. കാരണം മനോജന്‍ എന്ന കഥാപാത്രത്തിന്റെ ശരീരത്തിന്റെ ഒരുഭാഗം തന്നെയാണല്ലോ ആ പല്ല്. വെപ്പുപല്ല് വെച്ചതുപോലെയിരിക്കരുതല്ലോ,’ വിനയ് ഫോര്‍ട്ട് പറയുന്നു.
ബാഹ്യമായ രൂപത്തിലുപരി വിനയ് സാധാരണഗതിയില്‍ സംസാരിക്കുന്ന പോലെയല്ല മനോജന്‍ സംസാരിക്കുന്നത്. വടകര സംസാര ശൈലിയാണ്.
‘ജാനൂ തമാശകള്‍ എന്നൊരു സീരീസുണ്ട് യുട്യൂബില്‍. ഞാന
ത് സ്ഥിരമായി കേള്‍ക്കുമായിരുന്നു. എന്റെ സുഹൃത്തായ സാഹിത്യകാരന്‍ ലിജീഷ് കുമാര്‍ വടകരക്കാരനാണ്. അദ്ദേഹമാണ് ജാനുത്തമാശകള്‍ കേള്‍ക്കാന്‍ നിര്‍ദേശിച്ചത്. വടകരഭാഷ അങ്ങനെയാണ് പഠിച്ചത്. പിന്നെ സംവിധായകന്‍ രാജേഷ് ഗ്രാജുവേഷന്‍ ചെയ്തത് വടകരയിലാണ്.ഏത് നാട്ടിലേയും ഭാഷ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവുണ്ട് രാജേഷിന്,’ വിനയ്‌ഫോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
Content Highlight: Vinay forrt about his character in Samshyam and the director of the film Rajesh Ravi