എഡിറ്റര്‍
എഡിറ്റര്‍
ഗ്രാമത്തില്‍ സമാധാനം നിലനില്‍ക്കാന്‍ കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പിന് തയ്യാറാകണമെന്ന് പഞ്ചായത്ത്; സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴടങ്ങില്ലെന്ന് ജുനൈദിന്റെ കുടുംബം
എഡിറ്റര്‍
Saturday 4th November 2017 8:22am

 

ചണ്ഡീഗഢ്: ബീഫ് കൈവശം വെച്ചാന്നാരോപിച്ച് ട്രെയിനില്‍ വെച്ച് കൊലപ്പെടുത്തിയ ജുനൈദിന്റെ കൊലപാതക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ കുടുംബത്തിനുമേല്‍ സമ്മര്‍ദ്ദം ശക്തമാകുന്നു. പണവും ഭൂമിയും വാങ്ങി കേസ് ഒത്തുതീര്‍ക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനുപിന്നാലെ പഞ്ചായത്തും സമ്മര്‍ദ്ദം ചെലുത്തുകയാണ്.

ഗ്രാമത്തില്‍ സമാധാനം സംരക്ഷിക്കാന്‍ കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പിന് തയ്യാറാകണമെന്ന് ജുനൈദിന്റെ കുടുംബത്തിനോട് ഖാന്ദ്‌വാലി പഞ്ചായത്ത് ആവശ്യപ്പെട്ടു.


Also Read: ഗുജറാത്ത് തെരഞ്ഞെടുപ്പ്; ബി.ജെ.പിയ്‌ക്കെതിരായ പ്രചരണത്തിനായി യശ്വന്ത് സിന്‍ഹ ഗുജറാത്തിലേക്ക്


എന്നാല്‍ കോടതിയെ മാത്രമേ വിശ്വാസമൊള്ളൂവെന്നും അതിന് പുറത്ത് യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാകില്ലെന്നും ജുനൈദിന്റെ പിതാവ് ജലാലുദ്ദീന്‍ വ്യക്തമാക്കി. ഖാന്ദ്‌വാലി പഞ്ചായത്തിന് സമീപമുള്ള ഗ്രാമങ്ങള്‍ ഒരുമിച്ച് യോഗം ചേരുകയും പ്രതികളുടെയും ജുനൈദിന്റെയും കുടുംബവുമായി ചര്‍ച്ച ചെയ്ത് വിഷയത്തില്‍ പരിഹാരം കാണണമെന്ന് തീരുമാനിക്കുകയുമായിരുന്നു.

പ്രതികളായ ആറു പേരും അടുത്തടുത്ത ഗ്രാമങ്ങളായ ഖാംബി, ഭാംറൗള, പല്‍വാല്‍ തുടങ്ങിയ ഗ്രാമങ്ങളിലാണ് താമസിക്കുന്നത്. പ്രതികള്‍ ഒരു വലിയ തുക നഷ്ടപരിഹാരമായി ജുനൈദിന്റെ കുടംബത്തിന് നല്‍കുകയും അതുവഴി പ്രശ്‌നം അവസാനിപ്പിക്കുകയും ചെയ്യാമെന്ന നിര്‍ദ്ദേശമാണ് പഞ്ചായത്തില്‍ ഒത്തുകൂടിയ പലരും മുന്നോട്ടുവെച്ചത്.

അപ്പോള്‍ മാത്രമെ ഗ്രാമത്തില്‍ സമാധാനം നിലനില്‍ക്കൂയെന്നും പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചു കഴിഞ്ഞാല്‍ അവര്‍ക്ക് ജുനൈദിന്റെ കുടുംബത്തിനോടുള്ള ശത്രുത വര്‍ധിക്കാനാണ് സാധ്യതയെന്നും ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്തിന്റെ നീക്കം.


Also Read: ഗുജറാത്ത് വോട്ടെടുപ്പില്‍ ബി.ജെ.പി ക്രമക്കേട് നടത്തുമെന്ന് ഉറപ്പാണ്; 3550 വി.വിപാറ്റുകളാണ് പരിശോധനയില്‍ പരാജയപ്പെട്ടതെന്നും ഹാര്‍ദിക് പട്ടേല്‍


എന്നാല്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥ അംഗീകരിക്കാനുള്ള പഞ്ചായത്തില്‍ ജലാലൂദ്ദീന്‍ പങ്കെടുത്തില്ല. പഞ്ചായത്തിനുശേഷം മുന്‍ ഖാന്ദ്‌വാലി ഗ്രാമമുഖ്യന്‍ ഒത്തുതീര്‍പ്പ് സമവാക്യവുമായി ജുനൈദിന്റെ കുടുംബത്തിനെ സമീപിച്ചെങ്കിലും കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിന് ഒരുക്കമല്ലെന്ന് ജലാലുദ്ദീന്‍ അറിയിച്ചു.

‘ എന്റെ മകനെ കൊന്നവരോട് എനിക്ക് പൊറുക്കാനാവില്ല. മറ്റൊരു മകന്‍ ജോലിക്കു പോലും പോകാന്‍ കഴിയാതെ കിടക്കുകയാണ്. കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പിന് ഞാന്‍ ഒരുക്കമല്ല. കോടതിയെ മാത്രമാണ് എനിക്ക് വിശ്വാസം.’

അതേ സമയം ജുനൈദിന്റെ കുടുംബത്തിന്റെ നന്മ മുന്നില്‍ക്കണ്ടാണ് പഞ്ചായത്ത് ഇത്തരമൊരു ശ്രമത്തിനൊരുങ്ങിയതെന്നാണ് മുതിര്‍ന്ന ഗ്രാമമുഖ്യനായ അഹമ്മദിന്റെ അഭിപ്രായം.


Also Read: ‘ചോദിക്കാത്ത ചോദ്യത്തിന് പറയാത്ത ഉത്തരം അഥവാ നുണയന്റെ ‘തേജസ് ‘; വാര്‍ത്ത ശരിയെന്ന് തെളിയിക്കാന്‍ തേജസ് പത്രത്തെ വെല്ലുവിളിച്ച് എം.സ്വരാജ്


നേരത്തെ ജുനൈദിന്റെ കുടുംബം പ്രതികളുമായി ഒത്തുതീര്‍പ്പിന് തയ്യാറായെന്ന് ഹരിയാനസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വാദം തെറ്റാണെന്നും തങ്ങളെ സമ്മര്‍ദ്ദത്തിലാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ജുനൈദിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു.

2 കോടി രൂപയും 3 ഏക്കര്‍ സ്ഥലവും ജുനൈദിന്റെ കുടുംബം ആവശ്യപ്പെട്ടതായായിരുന്നു സര്‍ക്കാരിന്റെ വാദം. കഴിഞ്ഞ ചെറിയ പെരുന്നാളിനാണ് സാധനങ്ങള്‍ വാങ്ങാന്‍ പോയി തിരിച്ചുവരുന്നതിനിടെയാണ് ജുനൈദ് ട്രെയിനില്‍ വെച്ച് ആക്രമിക്കപ്പെടുന്നത്.

ബീഫ് കൈവശമുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് പതിനഞ്ചുകാരനായ ജുനൈദിനെയും സഹോദരങ്ങളെയും ഒരു സംഘം ആളുകള്‍ ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനത്തെത്തുടര്‍ന്നാണ് ജുനൈദ് കൊല്ലപ്പെടുന്നത്.

Advertisement