നടന്‍ വിക്രം വോട്ടുചെയ്യാനെത്തിയത് കാല്‍നടയായി; വീഡിയോ
TN Election 2021
നടന്‍ വിക്രം വോട്ടുചെയ്യാനെത്തിയത് കാല്‍നടയായി; വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th April 2021, 1:17 pm

ചെന്നൈ: തമിഴ് നടന്‍ വിക്രം വോട്ട് രേഖപ്പെടുത്താനായി ബൂത്തിലെത്തിയത് കാല്‍നടയായി. ചെന്നൈയിലുള്ള മൈലാപൂരില്‍ വീടിനടുത്തുള്ള ബൂത്തിലേക്കാണ് വിക്രം വോട്ട് ചെയ്യാനായി നടന്നു പോയത്.

നേരത്തേ നടന്‍ വിജയ് വോട്ടു ചെയ്യാനായി സൈക്കിളില്‍ പോളിംഗ് ബൂത്തിലെത്തിയത് ചര്‍ച്ചയായിരുന്നു.
ചെന്നൈ നിലാംഗറയിലെ പോളിംഗ് ബൂത്തിലെത്തിയാണ് വിജയ് വോട്ട് രേഖപ്പെടുത്തിയത്.

 

പെട്രോള്‍ ഡീസല്‍ വിലവര്‍ധനവിലുള്ള പ്രതിഷേധവും അണ്ണാ ഡി.എം.കെ ബി.ജെ.പി സഖ്യത്തിലുള്ള ഭരണത്തിനെതിരെയുമുള്ള പ്രതിഷേധവുമാണ് സൈക്കിളിലെത്തി വിജയ് വോട്ട് ചെയ്യാന്‍ കാരണമെന്നാണ് എന്നാണ് ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

രാവിലെ തന്നെ വിവിധ താരങ്ങള്‍ തമിഴ്നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. സിനിമാ താരങ്ങളായ അജിത്, രജനീകാന്ത്, സൂര്യ, കമല്‍ഹാസന്‍, ശിവകാര്‍ത്തികേയന്‍ എന്നിവര്‍ അതിരാവിലെ വന്ന് വോട്ട് രേഖപ്പെടുത്തി.

അയ്യര്‍വിലക്കു നിയോജകമണ്ഡലത്തിലെ സ്റ്റെല്ല മേരീസ് കോളേജിലെ പോളിംഗ് ബൂത്തിലാണ് നടന്‍ രജനീകാന്ത് വോട്ട് രേഖപ്പെടുത്തിയത്. ചെന്നൈയിലെ അല്‍വാര്‍പേട്ടില്‍ മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസനും മക്കളായ ശ്രുതിഹാസനും അക്ഷരഹാസനും വോട്ട് രേഖപ്പെടുത്തി.

നടന്‍ ശിവകാര്‍ത്തികേയന്‍ വലസരാവക്കത്തിലാണ് വോട്ട് ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Vikram cast vote