അഞ്ച് പതിറ്റാണ്ടിലധികമായി മലയാള സിനിമയിൽ നിറസാന്നിധ്യമാണ് വിജയരാഘവൻ. സഹനടനായും വില്ലനായും തിളങ്ങിയ നടന് ഈ കൊല്ലത്തെ ദേശീയ അവാർഡിൽ മികച്ച സഹനടനുള്ള അവാർഡ് അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
അഞ്ച് പതിറ്റാണ്ടിലധികമായി മലയാള സിനിമയിൽ നിറസാന്നിധ്യമാണ് വിജയരാഘവൻ. സഹനടനായും വില്ലനായും തിളങ്ങിയ നടന് ഈ കൊല്ലത്തെ ദേശീയ അവാർഡിൽ മികച്ച സഹനടനുള്ള അവാർഡ് അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
പൂക്കാലം എന്ന ചിത്രത്തിനാണ് അദ്ദേഹം പുരസ്‌കാരത്തിന് അർഹനായത്. ഇപ്പോൾ അവാർഡിനെക്കുറിച്ച് സംസാരിക്കുകയാണ് വിജയരാഘവൻ.

‘എനിക്ക് ആദ്യം കിട്ടിയത് സംസ്ഥാന അവാർഡാണ്. ഇത്രയും നാൾ അഭിനയിച്ചിട്ടും സർക്കാരിന്റെ അംഗീകാരം കിട്ടിയത് 2023ലെ സിനിമയ്ക്കാണ്. 54 വർഷമായി ഞാൻ അഭിനയ രംഗത്തെത്തിയിട്ട്. ആദ്യ 13 വർഷം നാടകം മാത്രമായിരുന്നു. പിന്നീട് സിനിമയിലെത്തി.
എവിടെയാണെങ്കിലും അഭിനയം വലിയ പാഷനായി കൊണ്ടുനടക്കുന്ന ആളാണ് ഞാൻ. അങ്ങനെയുള്ള എനിക്ക് ഒരു അംഗീകാരം കിട്ടുമ്പോൾ സന്തോഷമല്ലേ ഉണ്ടാവുക. അവാർഡ് കിട്ടാതിരുന്നതുകൊണ്ട് ഞാൻ ഒരു മോശം നടനാണെന്നോ, കിട്ടിയതുകൊണ്ട് ഒരു മഹാ നടനാണെന്നോ ഞാൻ വിശ്വസിക്കുന്നില്ല,’ വിജയരാഘവൻ പറയുന്നു.
ഒരു അംഗീകാരം ലഭിക്കുമ്പോൾ വലിയ സന്തോഷമാണ് തനിക്ക് തോന്നുന്നതെന്നും 140 കോടി ജനങ്ങളുള്ള സ്ഥലത്ത് നല്ല നടനാണ് താൻ എന്ന് പറയുന്നത് വലിയ കാര്യമാണെന്നും വിജയരാഘവൻ പറഞ്ഞു. എന്നാൽ അംഗീകാരം വലിയ സംഭവമല്ലെന്നും നല്ല വേഷങ്ങൾ വരണമെന്നാണ് തന്റെ ആഗ്രഹമെന്നും ഏറ്റവും വലിയ അംഗീകാരം പ്രേക്ഷകർ തരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

54 വർഷമായി നാടകത്തിലും സിനിമയിലും സജീവമാണ് താനെന്നും തന്റെ അഭിനയം കൊള്ളാമെന്നതുകൊണ്ടാണ് സംവിധായകരും നിർമാതാക്കളും തന്നെ വിളിക്കുന്നതെന്നും ആ ആത്മവിശ്വാസം തനിക്കുണ്ടെന്നും നടൻ പറഞ്ഞു.
എന്നും പ്രേക്ഷകർ ഇഷ്ടപ്പെടുന്ന നടനായിരിക്കണം. അതാണ് തന്റെ ആഗ്രഹം. അവർക്ക് മടുപ്പ് തോന്നരുത്. അതുകൊണ്ടാണ് വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാൻ താത്പര്യപ്പെടുന്നത്. ഒരേതരം വേഷങ്ങൾ ചെയ്താൽ അവർക്ക് മടുപ്പ് തോന്നും. അങ്ങനെ തോന്നരുതെന്നും ഉണ്ടാകരുതെന്നും തനിക്ക് നിർബന്ധമുണ്ടെന്നും വിജയരാഘവൻ പറഞ്ഞു.
Content Highlight: Vijayarahavan talking about National Award