'അതേ നമ്മ തിരുമ്പി നിന്ന് മൊറച്ചാല്‍'; വിജയ് സേതുപതിയുടെ ആക്ഷന്‍ ചിത്രം സിന്തുബാദിന്റെ കിടിലന്‍ ടീസര്‍
Kollywood
'അതേ നമ്മ തിരുമ്പി നിന്ന് മൊറച്ചാല്‍'; വിജയ് സേതുപതിയുടെ ആക്ഷന്‍ ചിത്രം സിന്തുബാദിന്റെ കിടിലന്‍ ടീസര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 12th March 2019, 3:03 pm

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി നായകനാകുന്ന സിന്തുബാദിന്റെ ടീസര്‍ പുറത്തിറങ്ങി. സേതുപതി തന്നെയാണ് ടീസര്‍ പുറത്തിറക്കിയത്.

വിദേശ രാജ്യത്താണ് ചിത്രത്തിന്റെ ഭൂരിഭാഗം കഥയും നടക്കുന്നതെന്ന സൂചനയാണ് ടീസറില്‍ നിന്നും മനസിലാകുന്നത്. ആക്ഷന്‍ ചിത്രമായിരിക്കുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.


എസ്.യു അരുണ്‍ കുമാറാണ് ചിത്രത്തിന്റെ സംവിധാനം. അഞ്ജലിയാണ് ചിത്രത്തിലെ നായിക. ലിങ്ക, വിവേക് പ്രസന്ന എന്നിവരാണ് മറ്റ് താരങ്ങള്‍.

സൂര്യ എന്നാണ് വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്. എസ്.എന്‍ രാജരാജന്‍ പ്രൊഡക്ഷന്‍സാണ് സിനിമ നിര്‍മിക്കുന്നത്.