വിജയ് സേതുപതിയും തപ്‌സിയും എത്തുന്നത് ഇരട്ട വേഷത്തില്‍, ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്
DMOVIES
വിജയ് സേതുപതിയും തപ്‌സിയും എത്തുന്നത് ഇരട്ട വേഷത്തില്‍, ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്
ന്യൂസ് ഡെസ്‌ക്
Monday, 14th September 2020, 2:44 pm

ചെന്നൈ: തമിഴ്‌നടന്‍ വിജയ്‌സേതുപതിയും ബോളിവുഡ് നടി തപ്‌സി പന്നുവും ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന തമിഴ് ചിത്രത്തെക്കുറിച്ചുള്ള പുതിയ സൂചനകള്‍ പുറത്ത്.

ചിത്രത്തില്‍ ഇരു താരങ്ങളും ഇരട്ടവേഷത്തിലാണെത്തുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ബിഹൈന്‍ഡ് വുഡ്‌സിനാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. സംഘത്തമിഴന്‍ എന്ന ചിത്രത്തിനു ശേഷം വിജയ് സേതുപതി ഇരട്ടവേഷത്തിലെത്തുന്ന രണ്ടാമത്തെ ചിത്രമായിരിക്കും ഇത്.

ഇരു താരങ്ങളെയും കൂടാതെ ജഗപതി ബാബു, രാധിക ശരത് കുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ ദീപക് സുന്ദരാജന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുതിര്‍ന്ന സംവിധായകനും നടനുമായ സുന്ദരാജന്റെ മകനാണ് ദീപക് സുന്ദരാജന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു വരികയാണ്. പാഷന്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്.

ഗെയിം ഓവര്‍ എന്ന ചിത്രത്തിനു ശേഷം ആദ്യമായാണ് തപ്‌സി ഒരു തെന്നിന്ത്യന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. കൊവിഡ് മൂലം നിര്‍ത്തിവെച്ച ഹിന്ദി ചിത്രം ഹസീന്‍ ദില്‍റുബയാണ് തപ്സിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

content highlight: vijay-sethupathi-and-taapsee pannu-to-play-dual-roles-in-new-film