തപ്‌സിയുടെ നായകനായി വിജയ് സേതുപതി; ചിത്രീകരണം ഉടനെയെന്ന് അണിയറ പ്രവര്‍ത്തകര്‍
indian cinema
തപ്‌സിയുടെ നായകനായി വിജയ് സേതുപതി; ചിത്രീകരണം ഉടനെയെന്ന് അണിയറ പ്രവര്‍ത്തകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 27th August 2020, 8:17 pm

ചെന്നൈ: മികച്ച സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായവരാണ് തപ്‌സിയും വിജയ് സേതുപതിയും. ഇപ്പോഴിതാ ഇരുവരും ഒരു ചിത്രത്തിനായി ഒന്നിക്കുകയാണ്. നവാഗതനായ ദീപക് സുന്ദരാജന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലാണ് ഇരുവരും ജോഡികളായി എത്തുന്നത്.

മുതിര്‍ന്ന സംവിധായകനും നടനുമായ സുന്ദരാജന്റെ മകനാണ് സംവിധായകന്‍ ദീപക് സുന്ദരാജന്‍. ചിത്രീകരണം ഉടനെ തന്നെ ആരംഭിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.

ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ജയ്പൂരിലാണ് ചിത്രീകരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരിമിതമായ അംഗങ്ങളെ വെച്ച് ചിത്രീകരിക്കാനാണ് തീരുമാനം.

നിലവില്‍ നാലിലധികം ചിത്രങ്ങള്‍ വിജയ് സേതുപതിയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. തിരക്കഥ കേട്ട് ഇഷട്ടപ്പെട്ടതോടെ ഈ ചിത്രം ആദ്യം തന്നെ ചിത്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ചിത്രം അടുത്ത വര്‍ഷം ആദ്യം റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ചിത്രത്തിനെ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് അടുത്ത ആഴ്ച നടത്താനിരിക്കുകയാണ്. നേരത്തെ ജയം രവിയുടെ ചിത്രത്തില്‍ തപ്‌സി നായികയാകുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

വിജയുടെ വില്ലനായിയെത്തുന്ന മാസ്റ്റര്‍, നായകനായി എത്തുന്ന ലാഭം എന്നീ സിനിമകളാണ് വിജയ് സേതുപതിയുടെതായി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങള്‍.

കൊവിഡ് മൂലം നിര്‍ത്തിവെച്ച ഹിന്ദി ചിത്രം ഹസീന്‍ ദില്‍റുബയാണ് തപ്‌സിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Vijay Sethupathi and Taapsee Pannu to star in new tamil movie