ചെന്നൈ: ഡാന്‍സ് ആയാലും മാസ് ആയാലും കോമഡി ആയാലും ദളപതി വിജയ് വേറെ ലെവലാണ്. തന്റെ ഓരോ ചിത്രങ്ങളിലും വ്യത്യസ്തമായ ഡാന്‍സ് നമ്പറുകള്‍ കൊണ്ട് വിജയ് പ്രേക്ഷകരെ അതിശയിപ്പിച്ചിട്ടുണ്ട്.
ഇപ്പോളിതാ വിജയ്‌യുടെ മകന്റെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
അച്ഛന്റെ ഡാന്‍സ് സ്റ്റെപ്പുകള്‍ കൂട്ടുകാരന് പഠിപ്പിച്ചുകൊടുക്കുന്ന സഞ്ജയ്‌യുടെ വീഡിയോയാണിത്.
സ്റ്റെപ്പുകള്‍ കൂട്ടുകാരന് പറഞ്ഞു കൊടുക്കുന്ന സഞ്ജയ് ഡാന്‍സിന് അവസാനം അച്ഛന്റെ സിഗ്നേച്ചര്‍ പോസും കളിച്ചുകാണിക്കുന്നുണ്ട്. നേരത്തെ സഞ്ജയ് അച്ഛനൊപ്പം സിനിമയില്‍ ചുവടുവെച്ചിട്ടുണ്ട്.
പോക്കിരി, വേട്ടൈക്കാരന്‍ തുടങ്ങിയ ചിത്രങ്ങളിലെ ഗാന രംഗങ്ങളിലായിരുന്നു ഇരുവരും ഡാന്‍സ് കളിച്ചത്. സഞ്ജയ് സംവിധാനം ചെയ്ത ഒരു ഷോര്‍ട് ഫിലിം നേരത്തെ വൈറലായിരുന്നു.
Actor Vijay’s Son Jason Sanjay Dance Video Like His Dad Goes Viral
