ഇത് വിജയിയുടെ പിറന്നാള്‍ സമ്മാനം: 'വരിസു' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു
Entertainment news
ഇത് വിജയിയുടെ പിറന്നാള്‍ സമ്മാനം: 'വരിസു' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 21st June 2022, 6:30 pm

വംശി പെഡിപ്പള്ളി സംവിധാനം ചെയ്യുന്ന ദളപതി വിജയിയുടെ 66-ാമത് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ‘വരിസു’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വിജയിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് ഫസ്റ്റ്‌ലൂക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.
കോട്ടിട്ട് ഇരിക്കുന്ന വിജയിയെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാന്‍ കഴിയുക.


ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദേശീയ അവാര്‍ഡ് ജേതാവായ നിര്‍മാതാവ് ദില്‍ രാജുവും ശിരീഷുമാണ് ചിത്രം നിര്‍മിക്കുന്നത്.
ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ട്വിറ്റര്‍ പേജിലൂടെയും വിജയിയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയുമാണ് പുറത്ത് വിട്ടത്.

ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്കിലും തമിഴിലും ഒരേ സമയം ചിത്രീകരിക്കുന്നുണ്ട്. ചിത്രത്തില്‍ തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു അഥിതി വേഷത്തില്‍ എത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ചിത്രത്തില്‍ നായിക വേഷം കൈകാര്യം ചെയ്യുന്നത് രശ്മിക മന്ദാനയാണ്. പ്രകാശ് രാജ്, ശരത് കുമാര്‍ തുടങ്ങി വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഊപ്പിരി, യെവാഡു എന്നിങ്ങനെ തെലുങ്കിലെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളുടെ സംവിധായകനാണ് വംശി. ചിത്രത്തിനായി റെക്കോഡ് പ്രതിഫലമാണ് വിജയ് വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ പുറത്തുവന്ന ബീസ്റ്റാണ് വിജയിയുടെ അവസാനം പുറത്തുവന്ന ചിത്രം. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

സാധാരണ മാസ് ആക്ഷന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഫാമിലി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്.

Content Highlight : Vijay new movie Varissu First look poster Released