ബിഗില്‍ അതിവേഗം നൂറു കോടി ക്ലബ്ബിലേയ്ക്ക്
Kollywood
ബിഗില്‍ അതിവേഗം നൂറു കോടി ക്ലബ്ബിലേയ്ക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 29th October 2019, 11:54 pm

ചെന്നൈ: വിജയ് ഇരട്ട വേഷത്തിലെത്തിയ ചിത്രം ബിഗില്‍ നൂറുകോടി ക്ലബ്ബിലേക്ക്. സിനിമ റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ടാണ് ചിത്രം ബോക്സ് ഓഫീസില്‍ സെഞ്ച്വറി അടിച്ചത്.

വിജയിയുടെ ഏറ്റവും മികച്ച കളക്ഷന്‍ റെക്കോര്‍ഡുകളുള്ള സര്‍ക്കാരിനെ ബിഗില്‍ മറികടക്കുമെന്നാണ് സൂചന. 150 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്. നയന്‍താരയാണ് ചിത്രത്തില്‍ വിജയിയുടെ നായികയായി എത്തുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആറ്റ്‌ലീ സംവിധാനം ചെയ്ത ബിഗില്‍ ഒക്ടോബര്‍ 25നാണ് പുറത്തിറങ്ങിയത്. തെറി, മെര്‍സല്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ആറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംഗീത സംവിധാനം എ.ആര്‍ റഹ്മാനാണ്. വിവേക് ആണ് ഗാനരചയിതാവ്.

മലേഷ്യ, യൂറോപ്പ്, യു.എസ് തുടങ്ങിയ വിദേശ വിപണികളിലും ബിഗില്‍ തന്നെയാണ് മുന്നില്‍. കേരളത്തില്‍ ആദ്യ ദിവസം തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ആദ്യ പത്ത് ചിത്രങ്ങളില്‍ ആറാമതാണ് ബിഗില്‍.

മുന്നൂറോളം ഫാന്‍സ് ഷോകളും നൂറ്റിയമ്പതോളം എക്സ്ട്രാ ഷോകളുമാണ് ആദ്യദിനം കളിച്ചത്. കേരളത്തില്‍ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചിത്രം ഒരു ഫുട്ബോള്‍ കോച്ചിന്റെ കഥയാണ് പറയുന്നത്. വിവേക്, കതിര്‍, യോഗി ബാബു, റോബോ ശങ്കര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. കെ.ജി വിഷ്ണുവാണ് ഛായാഗ്രഹണം. എ.ജി.എസ് എന്റര്‍ടെയ്മെന്റാണ് നിര്‍മ്മാണം.