ന്യൂദല്‍ഹി: ഇന്ത്യയിലെ കോടിക്കണക്കിന് രൂപയുടെ മൂല്യമുള്ള തന്റെ സ്വത്തുക്കള്‍ നഷ്ടമാകുന്നതിനുള്ള സാധ്യതയേറിയതിനാല്‍ ബ്രിട്ടണില്‍ നിന്നും തിരിച്ചുവരുന്നതിനായ് താന്‍ തയ്യാറാണെന്ന് വിവാദ വ്യവസായി വിജയ് മല്യ കേന്ദ്രത്തെ അറിയിച്ചു.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തി രാജ്യം വിടുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിന് അധികാരം നല്‍കുന്ന പുതിയ ഓര്‍ഡിനന്‍സിലൂടെ ഇന്ത്യയിലുള്ള മല്യയുടെ സ്വത്തുക്കള്‍ അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്തിരുന്നു.
പുതിയ ഓര്‍ഡിനന്‍സ് പ്രകാരം പിടിച്ചെടുത്ത സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി തീരുമാനിച്ചാല്‍ പിന്നീട് ആസ്ഥത്തിന് പഴയ ഉടമസ്ഥാവകാശം ലഭിക്കില്ല. പിടിച്ചെടുത്ത എല്ലാ സ്വത്തുക്കളുടെയും ഉടമസ്ഥാവകാശം പിന്നീട് സര്‍ക്കാരിനായിരിക്കും.
Also Read ഇത് വെറും വാക്കല്ല, കോണ്‍ഗ്രസ് അധ്യക്ഷന്റെ ഉറപ്പാണ്; മത്സ്യതൊഴിലാളികള്‍ക്കായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് രാഹുല്‍ ഗാന്ധി
പിടിച്ചെടുത്ത സ്വത്തുക്കള്‍ ലേലം ചെയ്ത് കിട്ടുന്ന പണം തട്ടിപ്പിന് ഇരയായവര്‍ക്ക്് നഷ്ടപരിഹാരമായി നല്‍കും. വായ്പാ തട്ടിപ്പ് നടത്തിയ മല്യ 9,9990.07 കോടി രൂപയാണ് പലിശയടക്കം തിരിച്ചടയ്ക്കാന്‍ ഉള്ളത്. 13,500 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിട്ടുണ്ട്.
നിലവില്‍ മല്യ സര്‍ക്കാരിന് 6,203കോടി രൂപ നല്‍കാനുണ്ടെന്നും ഇതിന് 11.5ശതമാനം പലിശ ഈടാക്കണമെന്നും കടം വീണ്ടെടുക്കുന്നതിനായുള്ള ട്രൈബ്യൂണല്‍ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും വിധിച്ചിരുന്നു.
ഇതിലൂടെയാണ് മല്യ തന്റെ സ്വത്തുക്കള്‍ നിലനിര്‍ത്തുന്നതിനായ ഇന്ത്യയിലേക്ക് മടങ്ങണമെന്ന കാര്യം കേന്ദ്രത്തെ അറിയിച്ചത്. നിലവില്‍ ബ്രിട്ടണില്‍ നിന്ന് മല്യയെ നാടുകടത്തണമെന്ന ഇന്ത്യയുടെ ആവശ്യത്തിനെതിരെ നിയമപോരാട്ടത്തിലാണ് മല്യ. ഇന്ത്യയിലെ ജയിലുകളുടെ അവസ്ഥ ശോചനീയമാണെന്ന് മല്യ പറഞ്ഞിരുന്നു.
DoolNews Video
