എഡിറ്റര്‍
എഡിറ്റര്‍
വിജയ് എന്നെ ഓരോ നിമിഷവും അത്ഭുതപ്പെടുത്തികൊണ്ടിരുന്നു; മെര്‍സല്‍ ചിത്രീകരണത്തിനിടെ വിജയ്‌യുമായുള്ള അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ഹരീഷ് പേരടി
എഡിറ്റര്‍
Saturday 21st October 2017 5:21pm

കോഴിക്കോട്: മലയാള സിനിമയില്‍ കുറഞ്ഞകാലം കൊണ്ട് തന്റേതായ ഇടം തീര്‍ത്ത വ്യക്തിയാണ് ഹരീഷ് പേരടി. ഇപ്പോള്‍ മലയാളക്കരയും കടന്ന് തമിഴിലും തന്റെ സാന്നിധ്യം അറിയിച്ച് മുന്നേറുകയാണ് അദ്ദേഹം. വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം മെര്‍സലിലെ വില്ലന്‍ കഥാപാത്രം ഏവരുടെയും കൈയ്യടി നേടി മുന്നേറുകയാണ്.

തന്റെ ഏറ്റവും പുതിയ ചിത്രം മെര്‍സലിലെ നായകനായ വിജയ്‌യുടെ കൂടെയുള്ള അനുഭവങ്ങള്‍ പങ്ക് വെക്കുകയാണ് ഹരീഷ്. മാതൃഭൂമിക്കനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു തന്റെ അനുഭവങ്ങള്‍ അദ്ദേഹം തുറന്ന് പറഞ്ഞത്.

ജീവിതത്തെകുറിച്ചും സമൂഹത്തെകുറിച്ചും വ്യക്തമായ കാഴ്ചപ്പാടുണ്ട് അദ്ദേഹത്തിന്.സൈലന്റ് ആയ പ്രകൃതമാണു വിജയ്യുടേത് വളരെ കുറച്ചേ സംസാരിക്കൂ പക്ഷേ അദ്ദേഹം പറയുന്ന കാര്യങ്ങള്‍ നമ്മളെ അത്ഭുതപ്പെടുത്തും എല്ലാ കാര്യങ്ങളെക്കുറിച്ചും അറിവുണ്ട്. പുറമേ കാണിക്കില്ലെന്നു മാത്രം. ഹരീഷ് പറയുന്നു.

രാത്രി ഭക്ഷണത്തിന് ശേഷം അദ്ദേഹം ദിവസവും നടക്കാന്‍ പോകാറുണ്ട്. മിക്ക ദിവസവും എന്നെയും കൂടെകൂട്ടും ഇത്രയും വിലപിടിപ്പുള്ള താരത്തിനൊപ്പമാണല്ലോ നടക്കുന്നതെന്ന ചിന്ത നമ്മള്‍ക്കുണ്ടാകുമെങ്കിലും അദ്ദേഹം സിംപിളായാണു നമ്മളോട് ഇടപെടുക. വീട്ടു വിശേഷം പറയും. മലയാള സിനിമയെക്കുറിച്ചു സംസാരിക്കും. ലാലേട്ടനൊപ്പം അഭിനയിച്ച കാര്യങ്ങളൊക്കെ അദ്ദേഹം സംസാരിക്കും. ഒരു സുഹൃത്തിനൊപ്പം നടക്കുകയാണെന്നേ തോന്നൂ. നമ്മള്‍ മലയാളം ഇന്‍ഡസ്ട്രിയെ വളരെ ചെറുതായി കാണുമ്പോള്‍ വളരെ മൂല്യമുള്ള സിനിമകളുണ്ടാകുന്ന ഇന്‍ഡസ്ട്രിയായാണ് അവര്‍ കാണുന്നത്.


Also Read ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരായ ഗുണ്ടായിസത്തെ ചെറുക്കും;വിജയ് ചിത്രം മെര്‍സലിന് പിന്തുണയുമായി ഡി.വൈ.എഫ്.ഐ


വിജയ്‌ക്കൊപ്പം കുറച്ചുനാള്‍ ചിലവഴിക്കാന്‍ കഴിഞ്ഞു എന്നതാണ് ലോക്കേഷനിലെ ഏറ്റവും വലിയ സന്തോഷം. ഞാനിതുവരെ കണ്ട നടന്മാരില്‍വെച്ചെറ്റവും മനുഷ്യസ്‌നേഹിയായ വ്യക്തിയാണ് വിജയ് സാര്‍. അദ്ദേഹത്തോടൊപ്പം മെര്‍സല്‍ പോലൊരു സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചു എന്നത് തന്നെ വലിയ ഒരു കാര്യമാണ്. അദ്ദേഹം പറയുന്നു.

ഇത്രയും ഉയരത്തിലുള്ള ഒരു മനുഷ്യന് എത്ര സിമ്പിളായി ജീവിക്കാനാകുമെന്ന് കാണിക്കുകയായിരുന്നു ഓരോ നിമിഷവും വിജയ് സാര്‍ എന്നും ഹരീഷ് പറയുന്നു.

Advertisement