എഡിറ്റര്‍
എഡിറ്റര്‍
മെരസല്‍ വിവാദത്തിനിടെ മോദിയുടെ വിദേശയാത്രയെ കളിയാക്കി ഫേസ്ബുക്കില്‍ കമന്റിട്ട വിജയ് ആരാധകന്‍ അറസ്റ്റില്‍
എഡിറ്റര്‍
Tuesday 31st October 2017 12:30pm

 

മധുര: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കളിയാക്കിയെന്നാരോപിച്ച് വിജയ് ആരാധകനെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീവില്ലിപുത്തൂര്‍ സ്വദേശിയും എഞ്ചിനീയര്‍ ബിരുദധാരിയുമായ സച്ചിന്‍ തിരുമുഖനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബി.ജെ.പി ജില്ലാ സെക്രട്ടറി കെ. മാരിമുത്തുവിന്റെ പരാതിയെത്തുടര്‍ന്നാണ് പൊലീസ് നടപടി. സമൂഹമാധ്യമങ്ങളില്‍ തിരുമുരുകന്‍ പൊതു ശല്യമുണ്ടാക്കുന്ന തരത്തില്‍ പോസ്റ്റ് ചെയ്തു എന്നാണ് പരാതി. ഇതിനെത്തുടര്‍ന്ന് സി.ആര്‍.പി.സി സെക്ഷന്‍ 505, ഐ.ടി ആക്ടിലെ സെക്ഷന്‍ 67 തുടങ്ങിയ കുറ്റമാണ് ഇയാള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.


Also Read: കോഹ്‌ലിയെ യുവതാരങ്ങള്‍ അനുകരിക്കുന്നത് തന്നെ ഭയപ്പെടുത്തുന്നു: രാഹുല്‍ ദ്രാവിഡ്


എന്നാല്‍ മോദിയുടെ വിദേശ യാത്രയെ കളിയാക്കി കമന്റിട്ടതിനാലാണ് തനിക്കെതിരായ പൊലീസ് നടപടിയെന്ന് തിരുമുരുകന്‍ പറഞ്ഞു.

വിജയുടെ ഏറ്റവും പുതിയ ചിത്രമായ മെരസലില്‍ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുന്ന ഭാഗങ്ങളുണ്ടായിരുന്നു. ഇത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

വിജയ് ക്രിസ്ത്യാനിയാണെന്നും അതുകൊണ്ടാണ് ചിത്രത്തില്‍ അമ്പലങ്ങള്‍ക്കെതിരെയുള്ള സംഭാഷണങ്ങള്‍ പറഞ്ഞതെന്നുമായിരുന്നു ഇവരുടെ പ്രധാന ആരോപണം.

Advertisement