ഇത് ദളപതിക്കുള്ള പിറന്നാള്‍ സമ്മാനം; സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ വീഡിയോ വൈറലാകുന്നു
Entertainment news
ഇത് ദളപതിക്കുള്ള പിറന്നാള്‍ സമ്മാനം; സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ വീഡിയോ വൈറലാകുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th June 2022, 9:21 pm

തമിഴ് സൂപ്പര്‍താരം വിജയിയുടെ പിറന്നാള്‍ ജൂണ്‍ 22നാണ്. വിജയ് ഫാന്‍സ് അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ കാത്തിരിക്കുകയാണ്. പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പിറന്നാളിനോട് അനുബന്ധിച്ച് വരുന്നുണ്ട്.

ഇപ്പോഴിതാ വിജയിയുടെ പിറന്നാളിനോട് അനുബന്ധിച്ച് സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ട്രിബ്യുട്ട് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചിങ് വേദിയില്‍ വിജയ് നടത്തിയ പ്രസംഗത്തിലെ ഒരു കഥയാണ് വിഡിയോയില്‍ ആനിമേഷനായി കാണിച്ചിരിക്കുന്നത്.

മാസ്റ്റര്‍ ചിത്രീകരണ സമയത്ത് എന്‍ഫോഴ്സ്മെന്റ് റെയ്ഡ് ഉള്‍പ്പടെ നിരവധി പ്രശ്‌നങ്ങള്‍ വിജയ് നേരിട്ടിരുന്നു. മാസ്റ്ററിന്റെ ചിത്രീകരണം നടന്ന നെയ് വേലിയില്‍ നിന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ച് ചോദ്യം ചെയ്യലിനായി വിജയിയെ കൊണ്ട് പോയതും അന്ന് വാര്‍ത്തയായിരുന്നു. അതിന് ശേഷം ഓഡിയോ ലോഞ്ച് വേദിയില്‍ ഈ സംഭവങ്ങളെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് വിജയ് പറഞ്ഞ ‘കുട്ടി സ്റ്റോറി’ ആയ ‘നദി ഒഴുകികൊണ്ടേ ഇരിക്കും’ എന്ന കഥയാണ്
ആനിമേഷന്‍ വീഡിയോയിലുള്ളത്.

വംശി പൈടപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിലവില്‍ വിജയ് അഭിനയിക്കുന്നത്. നെല്‍സണ്‍ ദിലീപ് കുമാറിന്റെ സംവിധാനം ചെയ്ത ബീസ്റ്റാണ് വിജയിയുടെ ഏറ്റവും അവസാനമായി പുറത്തുവന്ന ചിത്രം. സിനിമക്ക് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.


ഊപ്പിരി, യെവാഡു എന്നിങ്ങനെ തെലുങ്കിലെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളുടെ സംവിധായകനാണ് വംശി. ചിത്രത്തിനായി റെക്കോഡ് പ്രതിഫലമാണ് വിജയ് വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

Content Highlight : Vijay Birthday tribute video by seven screen studios gone viral on social media